HOME
DETAILS

ജി. സുകുമാരന്‍ നായര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും കോടിയേരി

  
backup
December 21 2018 | 03:12 AM

46546456546453213123-2

 

തിരുവനന്തപുരം: എന്‍.എസ്.എസിനും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുകുമാരന്‍ നായരുടേത് ആര്‍.എസ്.എസ്- ബി.ജെ.പി സമരങ്ങള്‍ക്ക് തീപകരാനുള്ള നടപടിയാണെന്നാണ് കോടിയേരിയുടെ വിമര്‍ശനം. 'സമദൂരം പക്ഷം ചേരലോ' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയിലെ ലേഖനത്തിലൂടെയാണ് കോടിയേരിയുടെ വിമര്‍ശനം.

എന്‍.എസ്.എസ് വീണ്ടുവിചാരത്തിനു തയാറാകണം. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനുള്ള ആഹ്വാനം എന്‍എസ്എസ് പാരമ്പര്യത്തിനു നിരക്കുന്നതല്ലെന്നും കോടിയേരി പറഞ്ഞു. വനിതാമതിലില്‍ തെളിയുന്നത് മന്നത്തിന്റേയും ചട്ടമ്പിസ്വാമിയുടേയും ആശയമാണ്. ആര്‍എസ്എസിന് കൂട്ടുനില്‍ക്കുന്ന നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയായിരിക്കുമെന്നും കോടിയേരി പറഞ്ഞു.

എന്‍.എസ്.എസിനെ ആര്‍.എസ്.എസ് തൊഴുത്തില്‍ക്കൊണ്ട് കെട്ടാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ എന്‍.എസ്.എസില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരണം. എന്‍.എസ്.എസിന്റെ നടപടി ആത്മഹത്യാപരമെന്നും കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞിരുന്നു.

കേരള നവോത്ഥാനത്തില്‍ പങ്കുവഹിച്ച ചരിത്ര പുരുഷന്മാരില്‍ പ്രധാനിയായ മന്നത്ത് പത്മനാഭന്റെ നവോത്ഥാന പാതയില്‍നിന്നുള്ള വ്യതിചലനമാണ് എന്‍എസ്എസ് നേതാവില്‍ ഇന്നുകാണുന്നത്. മന്നത്തിന്റെ പൊതുജീവിതത്തില്‍ ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിന്റെ നേതൃപദവി വഹിച്ചിരുന്നൂവെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, അപ്രകാരമൊന്ന് ഒരു ചെറിയ കാലയളവില്‍ സംഭവിച്ചതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതം പൊതുവില്‍ നവോത്ഥാന വീക്ഷണത്തേയും ദുരാചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളേയും ശക്തിപ്പെടുത്തുന്നതായിരുന്നു. അത് മറന്നുകൊണ്ടാണ് അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സമരം നയിച്ച എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ നോക്കുന്നത്.

മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്ന പ്രസ്ഥാനമല്ല എന്‍.എസ്.എസ് എന്നും കോടിയേരി അത് ഓര്‍മിക്കണമെന്നും സുകുമാരന്‍ നായര്‍ കോടിയേരിക്ക് മറുപടി നല്‍കിയിരുന്നു. അതിന് ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്. എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ്. നിരീശ്വരവാദത്തിന് എതിരുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരി വീണ്ടും എന്‍എസ്എസിനെതിരെ രംഗത്തെത്തിയത്.

വനിതാമതിലിനെ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ ഒരു പ്രസ്താവന കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സി (കെസിബിസി)ല്‍നിന്നുണ്ടായി. മതപരമായ ചേരിതിരിവ് സൃഷ്ടിക്കുമെന്ന ആശങ്കയാണ് അവര്‍ പ്രകടിപ്പിച്ചത്. മതപരമായ ഒരു വിവേചനവുമില്ലാത്ത, ഒരു മതവിഭാഗത്തേയും അകറ്റിനിര്‍ത്താത്ത ഒരു വന്‍മതിലാണ് ഉയരാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാത്തതുകൊണ്ടുള്ള വിമര്‍ശനമാണ് ഇവരുടേതെന്നും കോടിയേരി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago