എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം 12 മുതല്‍ കണ്ണൂരില്‍
കണ്ണൂര്‍: എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം 12 മുതല്‍ 15 വരെ കണ്ണൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12ന് വൈകുന്നേരം മൂന്നിന് എസ്.എന്‍ പാര്‍ക്കില്‍ നിന്ന് വിദ്യാര്‍ഥി റാലി ആരംഭിക്കും. നാലിന് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും.
13ന് രാവിലെ 10ന് റബ്കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കനയ്യ കുമാര്‍ ഉദ്ഘാടനം ചെയ്യും. മൂന്നിന് നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 14 ന് വൈകുന്നേരം നാലിന് ടൗണ്‍ സ്ക്വയറില്‍ സാംസ്കാരിക സായാഹ്നം ചലച്ചിത്ര സംവിധായകന് വിനയന് ഉദ്ഘാടനം ചെയ്യും.
15 ന് രാവിലെ 8.30 ന് സമ്മേളന നഗറില്‍ ദേശീയ പതാക ഉയര്‍ത്തും. ചെറുകഥാകൃത്ത് ടി.പത്മനാഭന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. കാലത്ത് 11ന് നടക്കുന്ന പോരാളികളുടെ സംഗമം പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. മൂന്നിന് സമാപന സമ്മേളനം നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. വിനില്‍, സെക്രട്ടറി ശുഭേഷ് സുധാകരന്, സ്വാഗതസംഘം ചെയര്മാന് അഡ്വ. പി.സന്തോഷ്കുമാര്‍, ജോയിന്റ് സെക്രട്ടറി കെ.ആര് ചന്ദ്രകാന്ത്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.പി. ഷൈജന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."