HOME
DETAILS

ഉമ്മാ എന്നു വിളിക്കാനാരുമില്ല; കരള്‍ പിളര്‍ന്ന് സഫീന

  
backup
August 10 2017 | 06:08 AM

%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0%e0%b5%81

കൊടുവള്ളി: മൂത്തമകള്‍ ഖദീജ നിയയുടെ ചേതനയറ്റ ശരീരം കാണാന്‍ സഫീന എത്തിയത് ഓമശ്ശേരി ശാന്തി ആശുപത്രിയില്‍നിന്ന് താല്‍ക്കാലികമായി ഡിസ്ചാര്‍ജ് വാങ്ങിയാണ്. അവസാന പ്രതീക്ഷയായിരുന്ന ഖദീജ നിയയും പോയതോടെ ഉമ്മ സഫീനക്ക് പൊട്ടിക്കരയാന്‍ മിഴിനീരുണ്ടായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കൈതപ്പൊയിലില്‍ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ ആലുംതറ തടത്തുമ്മല്‍ അബ്ദുല്‍ മജീദിന്റെയും സഫീനയുടെയും രണ്ടു മക്കള്‍ നേരത്തെ മരിച്ചിരുന്നു. ഇവരുടെ ഇളയ മകള്‍ ജസ (ഒന്നര) അപകട ദിവസവും രണ്ടാമത്തെ മകള്‍ ആയിശ നൂഹ (6) കഴിഞ്ഞ ഞായറാഴ്ചയുമാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ് കോഴിക്കോട് സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂത്ത മകള്‍ ഖദീജ നിയയും (10) ബുധനാഴ്ച വിടപറഞ്ഞതോടെ കുടുംബത്തിലെ മൂന്നു മക്കളും കണ്ണീരോര്‍മയായി.
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സഫീന ഇന്നലെ വീട്ടിലെത്തിയ രംഗം കണ്ടുനിന്നവരുടെ മനസില്‍നിന്ന് ഒരിക്കലും മായില്ല. പൊന്നുപോലെ താലോലിച്ചു വളര്‍ത്തുന്ന മൂന്നു മക്കള്‍ കണ്‍മുന്നില്‍ നിന്ന് പറന്നകലുന്നത് ഇവര്‍ നോക്കിനിന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ആരും വീണ്ടും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത രംഗം. കളിയും ചിരിയുമായി വീട്ടില്‍ പാറിപ്പറന്നു നടന്ന പൊന്നുമക്കള്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ മടങ്ങിവരാത്ത ലോകത്തേക്ക് പോയ വേദന കടിച്ചമര്‍ത്തിക്കഴിയുകയാണ് സഫീനയും ഭര്‍ത്താവ് മജീദും. അബ്ദുല്‍ മജീദിന്റെ ഭാര്യാസഹോദരന്‍ കരുവന്‍പൊയില്‍ വടക്കേക്കര വീട്ടില്‍ ഷാജഹാനും ഇതേ അവസ്ഥയിലാണ്. ഷാജഹാന്റെ രണ്ടു മക്കളുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. വൈകിട്ട് 5.15ഓടെ കരുവന്‍പൊയില്‍ ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് 5.45ഓടെ വെണ്ണക്കോട് ജുമാമസ്ജിദിലും മയ്യിത്ത് നിസ്‌കാരം നടന്നു. വെണ്ണക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൂന്നു സഹോദരങ്ങള്‍ക്കും അന്ത്യവിശ്രമത്തിനായി ഖബറൊരുക്കിയത് അടുത്തടുത്തായാണ്. അബ്ദുല്‍ മജീദിന്റെ ഭാര്യാസഹോദരന്‍ ഷാജഹാന്റെ മക്കളായ മുഹമ്മദ് നിശാല്‍, മുഹമ്മദ് നിഹാല്‍ എന്നിവരുടെ മയ്യിത്ത് അപകടത്തില്‍ മരിച്ച ഷാജഹാന്റെ പിതാവ് അബ്ദുറഹ്മാന്‍ (65), മാതാവ് സുബൈദ (57) എന്നിവരുടെ ഖബറിനോട് ചേര്‍ന്നാണ് മറവു ചെയ്തത്.
വയനാട്ടിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരവെ ഉണ്ടായ അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന മുഴുവന്‍ കുട്ടികളും ഇതോടെ മരണത്തിന് കീഴടങ്ങി. വയനാട്ടിലേക്കുള്ള യാത്രയില്‍നിന്ന് അബ്ദുറഹ്മാന്റെ മകള്‍ സഫീറ അവസാന നിമിഷം പിന്മാറിയിരുന്നെങ്കിലും വീട്ടുകാരോടൊപ്പം അയച്ച മൂത്ത മകള്‍ ഫാത്തിമ ഹന (6) അപകടത്തില്‍ മരിച്ചിരുന്നു.

ബസ് ഡ്രൈവറുടെ പേരില്‍ കേസ്

താമരശേരി: അടിവാരത്തിന് അടുത്ത് കൈതപ്പൊയിലില്‍ ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രാജഹംസം ബസിന്റെ ഡ്രൈവര്‍ മീനങ്ങാടി വട്ടത്തുവയല്‍ താഴത്തുപറമ്പ് മുനീര്‍ എന്ന മുഹമ്മദിന്റെ (36) പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി താമരശരി സി.ഐ അഗസ്റ്റ്യന്‍ പറഞ്ഞു.
നേരത്തെ ഇതേ വകുപ്പ് ചേര്‍ത്ത് അപകടത്തില്‍പ്പെട്ട ജീപ്പ് ഡ്രൈവറുടെ പേരിലും കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് കോഴിക്കോട് ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍, എം.വി.ഐ ഷംജിത്ത് എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചു. ബസിന്റെ ടയര്‍ തേഞ്ഞുതീര്‍ന്ന അവസ്ഥയിലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ നിവേദനം പരിഗണിച്ചാണ് ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  19 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  19 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  19 days ago
No Image

പാലക്കാട് നഗരസഭയില്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍; ലീഡ് 5000 കടന്നു

Kerala
  •  19 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  19 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  19 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  19 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  19 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  19 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  19 days ago