പീഡനം; പൊലിസ് മെല്ലെപ്പോക്ക് സമീപനം മാറ്റണം: പാച്ചേനി
കണ്ണൂര്‍: പറശ്ശിനിക്കടവില്‍ സംഘം ചേര്‍ന്ന് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ സഹായിക്കാന്‍ സ്കൂള്‍ ഹാജര്‍ രേഖയില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി.
സ്കൂള്‍ രേഖയിലെ പേജുകള്‍ കീറിക്കളഞ്ഞു എങ്കില്‍ ഗുരുതരമായ തെറ്റാണ് ചെയ്തിട്ടുള്ളത്. പിഞ്ചു ബാലികയെ ക്രൂരമായി പീഡിപ്പിച്ച പ്രതികളെ കേസില്‍നിന്ന് രക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതിന് പിന്നിലെന്ന് വ്യക്തമാണ്.
ഇക്കാര്യത്തില്‍ സ്കൂള്‍ പ്രധാനാധ്യാപിക നല്കിയ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ മടികാണിക്കുന്ന പൊലിസ് സമീപനം ശരിയല്ല. ഭരണകക്ഷി സ്വാധീനത്തിന്റെ ഭാഗമായി മെല്ലെപ്പോക്ക് നയത്തിലൂടെ പ്രതികളെ രക്ഷിക്കാന്‍ പൊലിസ് ശ്രമിച്ചാല്‍ ശക്തമായി സമരരംഗത്തേക്ക് കോണ്‍ഗ്രസ് കടന്നുവരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."