100, 50 രൂപയുടെ മുദ്രപത്രം കിട്ടാനില്ല; ജനം പ്രയാസത്തില്‍
ഫറോക്ക്: ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ലാത്തത് ജനത്തെ വലയ്ക്കുന്നു. 100, 50 രൂപയുടെ മുദ്രപത്രങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. സര്‍ക്കാരിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കുതിന് മുദ്രപത്രങ്ങള്‍ക്കായി നിരവധി പേരാണ് സ്റ്റാമ്പ് വെണ്ടര്‍മാരുടെ ഓഫിസിലെത്തി മടങ്ങുന്നത്. ട്രഷറിയില്‍ സ്റ്റോക്ക് തീര്‍ന്നതാണ് മുദ്രപത്ര ക്ഷാമത്തിനു കാരണമെന്ന് പറയുന്നു. അതേസമയം 100 രൂപയുടെ മുദ്രപത്രം ട്രഷറിയില്‍ സ്റ്റോക്ക് തീര്‍ന്നിട്ട് ഒരുമാസമായി. 50 രൂപയുടെ രണ്ടു പത്രങ്ങള്‍ ഉപയോഗിച്ചാണ് 100 രൂപാ പേപ്പറിന്റെ ആവശ്യം നടത്തിയിരുന്നത്. ഈ ആഴ്ചയോടെ അന്‍പതിന്റെ പത്രങ്ങളുടെ സ്റ്റോക്കും തീരുമെന്നാണ് വിവരം. സര്‍ക്കാരില്‍നിന്നു സാമൂഹ്യക്ഷേമ പദ്ധതിയിലൂടെ ലഭിക്കേണ്ട നിരവധി ആനുകല്യങ്ങള്‍ക്ക് മുദ്രപത്രം നല്‍കാന്‍ സാധിക്കാത്തതിനാല്‍ സാധാരണക്കാര്‍ പ്രയാസപ്പെടുകയാണ്. പി.എം.എ.വൈ പദ്ധതി, വീട് റിപ്പയറിങ്, കക്കൂസ് നിര്‍മാണം, ആട്, പശു എന്നിവയ്‌ക്കെല്ലാം അപേക്ഷിക്കുന്ന സമയമാണിത്. ഇതെല്ലാം അനുവദിച്ചു കിട്ടണമെങ്കില്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങും കരാര്‍ ഉടമ്പടിയും എഴുതി നല്‍കേണ്ടതുണ്ട്.
കെ.എസ്.ഇ.ബി കണക്ഷനുവേണ്ട ബോണ്ട്, സമ്മതപത്രം, പഞ്ചായത്തില്‍ ബില്‍ഡിങ് പെര്‍മിറ്റിനു നല്‍കേണ്ട ബോണ്ട്, സത്യവാങ്ങ്മൂലം, ജനന സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തല്‍ എന്നിവക്കെല്ലാം 100 രൂപയുടെ മുദ്രപത്രം നിര്‍ബന്ധമാണ്. എന്നാല്‍ ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ എപ്പോള്‍ ലഭിക്കുമെന്ന കൃത്യമായ വിവരം നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."