HOME
DETAILS
MAL
വ്യാജമദ്യ വില്‍പനക്കെതിരേ മുന്‍കരുതല്‍
backup
August 10 2017 | 06:08 AM
കല്‍പ്പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യ ലോബികള്‍ വ്യാജമദ്യ ഉല്‍പാദനവും കടത്തും വ്യാപകമാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമിഷണര്‍ അറിയിച്ചു.
മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് എക്‌സൈസ് ഡിവിഷന്‍ ഓഫിസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വ്യാജമദ്യത്തിന്റെ ഉല്‍പാദനം, വില്‍പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936- 248850 എന്ന നമ്പറിലും പൊതുജനത്തിന് ടോള്‍ ഫ്രീ നമ്പറായ 1800425 2848, ഹോട്ട്‌ലൈന്‍ നമ്പര്‍: 155 358 എന്നിവയില്‍ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."