യന്ത്ര പ്രദര്‍ശന മേളക്ക് തുടക്കം
അമ്പലവയല്‍: അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ചക്കമഹോത്സവത്തിന്റെ ഭക്ഷ്യ സംസ്‌കരണ യന്ത്ര പ്രദര്‍ശന മേളക്ക് തുടക്കമായി.
ചക്കമഹോത്സവത്തിന്റെ ഒദ്യോഗികമായ ഉദ്ഘാടനം ഈമാസം 12ന് രാവിലെ 9.30 ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. കര്‍ഷകക്ഷേമ മന്ത്രി പി സുനില്‍കുമാര്‍ അധ്യക്ഷനാവും. അന്താരാഷ്ട്ര ചക്ക മഹോത്സവത്തോട് അനുബന്ധിച്ച് ജില്ലയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധനം നടത്തുന്നതിനാവശ്യമായ യന്ത്ര സാമഗ്രികളുടെ പ്രദര്‍ശന മേളയ്ക്കും വ്യവസായ പ്രദര്‍ശന മേളയ്ക്കുമാണ് തുടക്കമായത്. വൈവിധ്യമാര്‍ന്ന യന്ത്രങ്ങളുടെ 30 സ്റ്റാളുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
കേരളം, തമിഴനാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്. യന്ത്രപ്രദര്‍ശന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍, വാര്‍ഡ് മെംബര്‍ കുട്ടികൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇ സലാഹുദ്ദീന്‍, കാര്‍ഷിക ഗവേഷണകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. രാജേന്ദ്രന്‍, വ്യവസായ കേന്ദ്രം മാനേജര്‍മാരായ മുഹമ്മദ് കുഞ്ഞ്, ബെനഡിക്ട് വില്ല്യം ജോണ്‍സ്, വി.കെ ശ്രീജന്‍, ഉപജില്ലാ വ്യവസായ ഓഫിസര്‍മാരായ ജിജി കുര്യന്‍, കെ രാധാകൃഷ്ണന്‍, പി.എസ് കാലാവതി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."