മലമ്പുഴ ഡാമിന്റെ ചരിത്രവുമായി ഫോട്ടോ ഗ്യാലറി
പാലക്കാട്: മലമ്പുഴ ഡാമിന്റെ ചരിത്രവുമായി ഫോട്ടോ ഗ്യാലറി ഒരുക്കുന്നു. മലമ്പുഴ ഡാമിന് തറക്കല്ലിട്ടത് മുതല്‍ ഇതുവരെയുള്ള ചരിത്രം പറയുന്ന ചിത്രങ്ങള്‍ ഉള്‍ക്കൊളളിച്ചാണ് മലമ്പുഴ ഉദ്യാനത്തില്‍ ഫോട്ടോഗ്യാലറി സജ്ജമാക്കിയിരിക്കുന്നത്. ഡി.ടി.പി.സി. അനുവദിച്ച 2.7 ലക്ഷം രൂപ വകയിരുത്തി ഡാമിന്റെ പവലിയന്‍ ഹാളില്‍ സജ്ജമാക്കിയ ഗ്യാലറിയില്‍ ഡാമിന്റെ ചരിത്രവുമായി ബന്ധപ്പെട്ട 330 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 1957-60 കാലഘട്ടം മുതല്‍ 2018 വരെയുള്ള ചരിത്ര പ്രാധാന്യമുള്ള സംഭവങ്ങളാണ് ഗ്യാലറിയില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. മദ്രാസ് സര്‍ക്കാരിന്റെ ഭാഗമായിരുന്ന അണക്കെട്ടിന്റെ തറക്കല്ലിടല്‍ പരിപാടിയില്‍ അന്നത്തെ ഭരണകര്‍ത്താക്കളായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു, കാമരാജ്, എന്നിവര്‍ പങ്കെടുത്ത ചിത്രങ്ങല്‍ ഗ്യാലറിയില്‍ കാണാം.
ഡാമിന്റെ നിര്‍മാണ പ്രവൃത്തികള്‍, വിവിധ സിനിമകളുടെ ഷൂട്ടിങ്, ഡാമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍, ഡാമിന്റെ ഉപരിതല ദൃശ്യം, അണക്കെട്ടിലൂടെ വെള്ളം ഒഴുക്കുന്ന ദൃശ്യങ്ങള്‍, പുതുതായി ആരംഭിച്ച ടെലസ്‌കോപ്പ് ഉദ്ഘാടനമുള്‍പ്പെടെയുള്ള ചിത്രങ്ങളും ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് അഞ്ചു രൂപ ഫീസ് നല്‍കി ഗ്യാലറി സന്ദര്‍ശിക്കാം.
സഞ്ചാരികള്‍ക്കായി സെല്‍ഫി കോര്‍ണറും മറ്റ് സൗകര്യങ്ങളും
മലമ്പുഴ ഡാമിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ സന്ദര്‍ശകര്‍ക്കായി രണ്ടു സെല്‍ഫി കോര്‍ണറുകള്‍ ഉദ്യാനത്തില്‍ ഡാമിനോട് ചേര്‍ന്ന് തയ്യാറാക്കിയിട്ടുണ്ട്. ഡി.ടി.പി.സിയുടെ ഫണ്ടില്‍ നിന്നും 1.2 ലക്ഷം ചെലവഴിച്ചാണ് സെല്‍ഫി കോര്‍ണറുകള്‍ പൂര്‍ത്തിയാക്കിയത്.
വാഹനങ്ങളുടെ സുഗമമായ പാര്‍ക്കിങ്് ഏരിയ, ഗാര്‍ഡന് സമീപമുള്ള റോഡ് നവീകരണത്തിനുമായി 25.5 ലക്ഷവും പിക്‌നിക് ഹാള്‍ നവീകരണ പ്രവൃത്തികള്‍ക്കായി ജലസേചന വകുപ്പ് എട്ട് ലക്ഷവുമാണ് ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."