ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരന്‍ കിണറ്റില്‍ വീണു: ഫയര്‍ഫോഴ്‌സ് രക്ഷിച്ചു
വെഞ്ഞാറമൂട്: ഡ്യൂട്ടിക്കിടെ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ കിണറ്റില്‍ വീണു. ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു.
വെഞ്ഞാറമൂട് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലെ മീറ്റര്‍ റീഡര്‍ തേക്കട, ഇരിഞ്ചയം സ്വദേശി ശ്രീജിത്ത് (34) ആണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാവിലെ 11 മണിയോടെ ചേലയം ഭാഗവതി ക്ഷേത്രത്തിന് സമീപം പ്രിജിത് ഭവനില്‍ പ്രസന്നയുടെ ഉടമസ്ഥതയിലുള്ള കണറ്റിനുള്ളിലാണ് ഇയാള്‍ അകപ്പെട്ടത്. ഉപയോഗ ശൂന്യമായതിനാല്‍ കിണര്‍ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് മുടിയിട്ടിരിക്കുകയായിരുന്നു.
കിണറിന് ആളോടിയില്ലാത്തതിനാല്‍ തറമട്ടത്തിലായിരുന്നു കിടന്നിരുന്നത്. സമീപത്തെ വീട്ടിലേയ്ക്ക് മീറ്റര്‍ റീഡിങിനായി പോകുകയായിരുന്ന ശ്രീജിത്ത് ശ്രദ്ധിക്കാതെ മൂടിയ കിണറിനു മീതെ നടന്നു. ഇരുമ്പ് ഷീറ്റ് പൊട്ടി കിണറിനുള്ളില്‍ വീഴുകയായിരുന്നു.
അറുപതടി താഴ്ചയിലുള്ള കിണറില്‍ പതിനഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തി കയര്‍ എറിഞ്ഞ് കൊടുത്തു. കരയ്ക്ക് കയറ്റാനുള്ള ശ്രമം വിഫലമായതോടെ വെഞ്ഞാറമൂട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.
ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി ഇയാളെ കരയക്ക് എടുക്കുകയായിരുന്നു. അവശനായ ഇയാളെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
മീറ്റര്‍ റീഡിങിനായി കൊണ്ടുവന്ന പി.ഡി.എ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കിണറ്റില്‍ അകപ്പെട്ടു. വെഞ്ഞാറമൂട് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ അനില്‍ കുമാര്‍, ലീഡിങ് ഫയര്‍മാന്‍ അജിത്, ഫയര്‍മാന്‍മാരായ അജീഷ്, വിജേഷ്, അനില്‍ രാജ്, ശരത്, ഡ്രൈവര്‍ ശിവകുമാര്‍ ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."