കോതമംഗലം പള്ളിയില്‍ സംഘര്‍ഷം തുടരുന്നു; തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
കോതമംഗലം: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാനെ പൊലിസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച മുതല്‍ പള്ളിഅങ്കണത്തില്‍ നിലയുറപ്പിച്ച റമ്പാന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് പൊലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
മാര്‍ത്തോമ ചെറിയ പള്ളിയ്ക്ക് സമീപം വ്യാഴാഴ്ച്ച രാവിലെ എത്തിയ ഫാ.തോമസ് പോള്‍ റമ്പാനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. കാറില്‍ നിന്നിറങ്ങാന്‍ സമ്മതിക്കാതെ യാക്കോബായ വിഭാഗം വളഞ്ഞതോടെ തിരിച്ചു പോകില്ലെന്ന നിലപാടില്‍ റമ്പാന്‍ കാറില്‍ തന്നെ ഇരിപ്പുറപ്പിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് പൊലിസിനെതിരേ തോമസ് പോള്‍ റമ്പാന്‍ കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് പൊലിസ് ഏറ്റുവാങ്ങിയത്.ഈ സാഹചര്യത്തിലായിരുന്നു പൊലിസ് സംരക്ഷണത്തോടെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ ചെറിയപള്ളിയില്‍ തോമസ് പോള്‍ റമ്പാന്‍ എത്തിയത്.
റമ്പാന്‍ എത്തുമെന്നറിഞ്ഞതോടെ അതിരാവിലെതന്നെ യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിയില്‍ തടിച്ചുകൂടിയിരുന്നു.
സംഭവസ്ഥലത്ത് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉടന്‍ തിരിച്ചു വരുമെന്നും പ്രാര്‍ഥനക്കുള്ള സാഹചര്യമൊരുക്കണമെന്നും ആവശ്യമുന്നയിച്ച് റമ്പാന്‍ മടങ്ങി. ഒരു മണിയോടെ വീണ്ടും തിരിച്ചെത്തി പള്ളി അങ്കണത്തിലേക്ക് പ്രവേശിക്കാന്‍ എത്തിയതോടെ യാക്കോബായ വിശ്വാസികള്‍ പൊലിസ് വലയം ഭേദിച്ച് റമ്പാന്റെ വാഹനം വളയുകയായിരുന്നു തുടര്‍ന്ന് പൊലിസ് വലയം തീര്‍ത്ത് റമ്പാന്റെ വാഹനത്തിന് കവചമൊരുക്കിയിരിക്കുകയാണ്. രാത്രി ഏറെവൈകിയും ഇതേ നില തുടരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."