ഹര്‍ത്താല്‍: പുനര്‍വിചിന്തനം നടത്തണമെന്ന് കെ.പി.എ മജീദ്
മലപ്പുറം: അനവസരത്തിലുള്ള ഹര്‍ത്താല്‍ വഴി പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
സമീപകാലത്തായി ഇത്തരം പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. ഗാന്ധിജിയുടെ സമാധാനപരമായ സമരമുറകളിലൊന്നാണ് ഹര്‍ത്താല്‍. സ്വയം പുറത്തിറങ്ങാതിരിക്കുക, സ്വന്തം സ്ഥാപനങ്ങള്‍ അടച്ചിടുക എന്നതാണ് ഹര്‍ത്താല്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഇന്ന് ഹര്‍ത്താലുകള്‍ ശക്തിതെളിയിക്കലായി മാറിയിട്ടുണ്ട്. അക്രമസംഭവങ്ങളും പൊതുമുതല്‍ നശിപ്പിക്കലും വ്യാപകമായി. വര്‍ഗീയവാദികളും അരാഷ്ട്രീയവാദികളും ഹര്‍ത്താലിനെ ദുരുപയോഗം ചെയ്യുന്നുണ്ട്. അതിനുള്ള വ്യക്തമായ തെളിവാണ് സമീപകാലത്ത് കേരളത്തിലുണ്ടായ അപ്രഖ്യാപിത വാട്‌സ്ആപ് ഹര്‍ത്താല്‍. ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്‌തെന്ന മരണമൊഴിയുണ്ടായിട്ടും ബി.ജെ.പി അത് രാഷ്ട്രീയമായി ഉപയോഗിക്കുകയും ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. ഹര്‍ത്താല്‍ എന്ന സമരമുറയെ അപ്പാടെ തള്ളിക്കളയുകയല്ല. ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും അതു നടപ്പാക്കുകയും ചെയ്യുന്നതിലുള്ള രീതിയാണ് പുനഃപരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."