HOME
DETAILS
MAL
ആസ്പിറേഷണല് പദ്ധതി: വയനാട് ജില്ലക്ക് നേട്ടം
backup
December 21 2018 | 19:12 PM
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗ് മുഖേന നടപ്പാക്കുന്ന ആസ്പിറേഷണല് ഡിസ്ട്രിക്റ്റ് പദ്ധതിയില്‍ വയനാട് ജില്ലക്ക് നേട്ടം. 115 ജില്ലകളാണ് പദ്ധതിയിലുള്ളത്. പദ്ധതിയുടെ മൂന്ന് മേഖലകളില്‍ വയനാട് ഒന്നാമതെത്തി.
അടിസ്ഥാന ഭൗതിക സാമ്പത്തിക സാഹചര്യങ്ങളില്‍ പിന്നോക്കം നില്ക്കുന്ന ജില്ലകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗ് നടപ്പാക്കുന്ന പദ്ധതിയാണ് ആസ്പിറേഷണല് ഡിസ്ട്രിക്റ്റ് പ്രോഗ്രാം. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ജലവിഭവം, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, നൈപുണ്യവികസനം, അടിസ്ഥാനസൗകര്യം എന്നീ മേഖലകളിലെ ഉന്നമനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്ന് വയനാട് ജില്ലയാണ് പദ്ധതിയിലുള്ളത്.
ആറ് മേഖലകളില്‍ നിന്നായി 49 സൂചികകള്‍ ഉപയോഗിച്ചാണ് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."