HOME
DETAILS
MAL
തൊണ്ടി വാഹനങ്ങള്‍ നീക്കാന്‍ ക്രിയാത്മക നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
backup
August 10 2017 | 18:08 PM
തിരുവനന്തപുരം: വിവിധ കേസുകളിലായി തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങള്‍ റോഡിന്റെ വശങ്ങളിലും പൊലിസ് സ്റ്റേഷന് പരിസരത്തും കിടക്കുന്നത് ഗുരുതര പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ശാശ്വത പരിഹാരത്തിനായി നിയമനിര്‍മാണ സാധ്യത പരിശോധിക്കുമെന്ന് എ.എന്‍ ഷംസീറിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്കി. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പൊലിസ് സ്റ്റേഷന്റെ കീഴിലുള്ള മറ്റുസ്ഥലങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ വിഷയത്തില്‍ ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി ഡി.ജി.പി ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളായ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."