HOME
DETAILS

സഹായ അഭ്യര്‍ഥനയുമായി ആസിം ഒടുവില്‍ എം.ടിയെ കണ്ടു

  
backup
December 21, 2018 | 9:12 PM

165156156574545-2

 

തിരൂര്‍: യു.പി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തി തന്റെ തുടര്‍പഠനത്തിന് സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി അംഗപരിമിതനായ ആസിം മലയാളത്തിന്റെ സാഹിത്യനായകന്‍ എം.ടി വാസുദേവന്‍ നായരെ കണ്ടു. തിരൂര്‍ തുഞ്ചന്‍ പറമ്പിലായിരുന്നു കൂടിക്കാഴ്ച. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോട് പറയാമെന്ന എം.ടിയുടെ വാക്കുകളിലാണ് വിധിയോട് പൊരുതുന്ന ഈ കുരുന്നു ബാലന്റെ പ്രതീക്ഷ.
കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ ജി.എം.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ആസിമിന് വീടിനടുത്തുള്ള ഇതേ സ്‌കൂളില്‍ നിലവില്‍ തുടര്‍ പഠനാവസരമില്ലാത്തതിനാല്‍ പഠനം വഴിമുട്ടി വീട്ടില്‍ കഴിയുകയാണ്. ഇതിനിടയിലാണ് താന്‍ പഠിച്ച സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ആസിം എം.ടിയെ കണ്ടത്. 2018ലെ 'ഉജ്വലബാല്യ' പുരസ്‌കാര ജേതാവായ മുഹമ്മദ് ആസിം മാസങ്ങളായി തുടര്‍പഠന സ്വപ്നവുമായി കാത്തിരിപ്പിലാണ്. ജന്മനാ ഇരു കൈകളുമില്ലാത്ത കാലുകള്‍ക്ക് വൈകല്യമുള്ള ആസിമിന് പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും രക്ഷിതാക്കളുടെ സഹായം ഏപ്പോഴും ആവശ്യമാണ്.
2014 ഡിസംബറില്‍ കാല്‍ കൊണ്ടെഴുതിയ അപേക്ഷയുമായി ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യെയും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെയും സമീപിച്ചിരുന്നു. അന്ന് ആസിം നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. എല്‍.പി സ്‌കൂള്‍ യു.പി ആക്കണമെന്നായിരുന്നു ആവശ്യം. അങ്ങനെ എല്‍.പി ആയിരുന്ന വെളിമണ്ണ സ്‌കൂള്‍ 2015 ഓഗസ്റ്റ് നാലിന് യു.പി ആക്കി സര്‍ക്കാര്‍ ഉയര്‍ത്തി.
പിന്നീട് തന്റെ സ്‌കൂള്‍ ഹൈസ്‌കൂളാക്കണമെന്ന ആവശ്യമുന്നയിച്ച് 2017 ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അടക്കമുള്ള മന്ത്രിമാര്‍ക്കും ആസിം നിവേദനം നല്‍കി. എന്നാല്‍ സര്‍ക്കാറില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെന്ന് ആസിം പറഞ്ഞു. . ഇതിനിടെ മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ കമ്മിഷന്‍ ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ വിധി നടപ്പാക്കിയില്ലെന്നാണ് ആക്ഷേപം. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. വിവിധ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 134 ഹരജികളില്‍ 133 എണ്ണവും തള്ളിയപ്പോള്‍ ആസിമിനായുള്ള ഹരജിയില്‍ അനുകൂല വിധിയുണ്ടായി. പിന്നീട് വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകുകയായിരുന്നുവെന്നാണ് പരാതി. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതീക്ഷയുമായി ആസിം എം.ടിയെ കണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവംബര്‍ 1 കേരളപ്പിറവി; അതിദരിദ്ര്യരില്ലാത്ത കേരളം; പ്രഖ്യാപനം ഇന്ന്

Kerala
  •  a month ago
No Image

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police

National
  •  a month ago
No Image

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

Kerala
  •  a month ago
No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  a month ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  a month ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  a month ago
No Image

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Kerala
  •  a month ago
No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  a month ago
No Image

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

National
  •  a month ago