ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു
ഫറോക്ക്: ദേശീയ വ്യാപരിദിനത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് രാമനാട്ടുകര ബഡ്‌സ് സ്‌കൂളിന് എല്‍.ഇ.ഡി ടി.വി തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്തു. രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
അലി പി. ബാവ അധ്യക്ഷനായി. മുനിസിപ്പല്‍ ഉപാധ്യക്ഷ സജ്‌ന, പി.കെ അബ്ദുല്‍ സമദ്, മണ്ണൊടി രാമദാസ്, പി.എം അജ്മല്‍, ടി.കെ രാമദാസ്, കെ.കെ ശിവദാസ്, കെ. സലീം, കെ.കെ വിനോദ്കുമാര്‍, അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സിറ്റി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മിഠായിത്തെരുവില്‍ സംസ്ഥാന പ്രസിഡന്റ് ടി. നാസിറുദ്ദീന്‍ പതാക ഉയര്‍ത്തി. എ.വി.എം കബീര്‍ അധ്യക്ഷനായി. ശഫീഖ് പട്ടാട്ട്, കെ. സേതുമാധവന്‍, എ.കെ മന്‍സൂര്‍, രാഗി ചിതേന്ദ്രന്‍, സി.പി അബ്ദുറഹ്മാന്‍, മുസ്തഫ സംസാരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കുംകടവ് യൂനിറ്റ് അയ്യങ്കാര്‍ റോഡ് ഓഫിസ് പരിസരത്തു സംഘടിപ്പിച്ച പരിപാടി കെ.ടി ഉമ്മര്‍കോയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്‍ അസീസ്, വി.പി ഷാഫി, കെ. ബാബു, എം. ജഹാസ്, കെ.ടി അബ്ദുല്‍ മജീദ്, ഇ.പി ഷരീഫ്, പി. മനോഹരന്‍, പി.സി നരേന്ദ്രന്‍, പി.വി ഹിഷാം സംസാരിച്ചു.
ഫറോക്ക്: വ്യാപാരി വ്യവസായി ഏകോപന സമിതി ചന്തക്കടവ് യൂനിറ്റ് പാതയോരം ശുചീകരിച്ചു. ഫറോക്ക് നഗരസഭാ കൗണ്‍സിലര്‍ മമ്മു വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് അലി അധ്യക്ഷനായി. കോയക്കുട്ടി ഹാജി, കെ. വീരാന്‍, കെ.പി സുബൈര്‍, കെ. ഇല്യാസ്, പി. നാസര്‍, ജംഷീദ് അമ്പലപ്പുറം, ഉണ്ണി, ബാബു നേതൃത്വം നല്‍കി.
കുന്ദമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വ്യാപാരിദിനം ആചരിച്ചു. പി.കെ ബാപ്പു ഹാജി, പി. ജയശങ്കര്‍, എം. വിശ്വനാഥന്‍ നായര്‍, എം. ബാബുമോന്‍, കെ. സുന്ദരന്‍, കെ.കെ ജൗഹര്‍, എന്‍. വിനോദ്, കെ.കെ അസ്‌ലം, എ. അബൂബക്കര്‍ ഹാജി, കെ.കെ സജീവന്‍, അബൂബക്കര്‍ നേതൃത്വം നല്‍കി.
ഫറോക്ക്: വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് പി. സുഭാഷ് അധ്യക്ഷനായി. ബേപ്പൂര്‍ പാലിയേറ്റിവ് യൂനിറ്റിനുള്ള ധനസഹായം പ്രസിഡന്റ് കോമു ഏറ്റുവാങ്ങി.
സി.പി മുഹമ്മദ്‌കോയ, പി. രാമചന്ദ്രന്‍, ഒ.പി രാജന്‍, പി. വേലായുധന്‍, കെ.പി സ്മിജിത്ത്, കെ.കെ ഹരിദസ്, എം.വി മാധവന്‍, എം. ആലിക്കോയ, സി. ഇല്യസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."