ചൈനയുടെ അവകാശവാദം ഭൂട്ടാന് തള്ളി
ഗ്യാങ്ടോക്ക്: ദോക്്ലാമിനെ ചൊല്ലി ഇന്ത്യക്കെതിരേ ചൈന പോര്‍വിളി നടത്തുന്നതിനിടയില്‍ ചൈനീസ് വാദം ഭൂട്ടാന് സര്‍ക്കാര്‍ തള്ളി.
ദേക്്ലാം മേഖല തങ്ങളുടെ ഭാഗമല്ലെന്ന് ഭൂട്ടാന് വ്യക്തമാക്കിയതായി ചൈന കഴിഞ്ഞ ദിവസം നടത്തിയ അവകാശവാദമാണ് ഭൂട്ടാന് സര്‍ക്കാര്‍ തള്ളിയത്. ദോക്്ലാം വിഷയത്തില്‍ ഭൂട്ടാന് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വളരെ വ്യക്തമാണ്.
ഇതിന് വിരുദ്ധമായ രീതിയില്‍ വരുന്ന അഭിപ്രായങ്ങള്‍ ശരിയല്ലെന്ന് ഭൂട്ടാന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ജൂണ്‍ 29ന് വെബ്സൈറ്റില്‍ പറഞ്ഞിട്ടുണ്ടെന്നും ഭൂട്ടാന് പറയുന്നു.
ദോക്്ലാം ചൈനയുടെ ഭാഗമാണെന്ന് ഭൂട്ടാന് അറിയിച്ചതായി ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥ വാങ് വെന്‍ലി കഴിഞ്ഞദിവസം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക സംഘത്തോട് പറഞ്ഞിരുന്നു.
അവകാശവാദം ഉന്നയിച്ചതല്ലാതെ അതിനെ സാധൂകരിക്കുന്ന ഒരു രേഖയോ ഭൂട്ടാന്റെ അറിയിപ്പോ ഹാജരാക്കാന്‍ വാങ് വെന്‍ലിക്ക് കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."