പുതിയ കെട്ടിടത്തിന് സ്ഥലം ലഭിച്ചു; അങ്കണവാടിക്ക് ശാപമോക്ഷം
എടച്ചേരി: വര്‍ഷങ്ങളായി കെട്ടിടമില്ലാതെ പ്രയാസമനുഭവിക്കുന്ന എടച്ചേരിയിലെ അങ്കണവാടിക്ക് പുതിയ കെട്ടിടം പണിയാന്‍ സ്ഥലം ലഭിച്ചു. ദുരിതങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന എടച്ചേരി പത്താം വാര്‍ഡിലെ ആലശ്ശേരി അങ്കണവാടിക്കാണ് ഇതോടെ ശാപമോക്ഷം ലഭിക്കുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് ഫണ്ട് കണ്ടെത്തിയാണ് നിലവിലുള്ള അങ്കണവാടിക്ക് സമീപത്തായി സ്ഥലം വാങ്ങിച്ചത്. സ്ഥല ഉടമയില്‍ നിന്ന് ഭൂമിയുടെ ആധാരം സ്വീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന് ആധാര കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.കെ ഷീജ അധ്യക്ഷയായി.
പഞ്ചായത്ത് സെക്രട്ടറി മോഹന്‍രാജ്, വാര്‍ഡ് കണ്‍വീനര്‍ കെ.പി രാജന്, ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ടി.കെ ലിസ, വി. രാജീവ്, സി. പവിത്രന്, കെ. ഗംഗാധരന് മാസ്റ്റര്‍, കെ. പുരുഷന്, സാഗിന് ടിന്റു, സി.കെ ബാബു, മുഹമ്മദ് ചുണ്ടയില്‍, കെ. സുരേന്ദ്രന്, സി.കെ ബിജു, മീത്തില്‍ പ്രേമ, സിന്ധു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."