കരുമാടിക്കുട്ടന് സജിത്ത് പൊലിസ് പിടിയില്‍
തിരുവനന്തപുരം: അടിപിടി, മോഷണം, പിടിച്ചുപറി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയെ കരുതല്‍ തടങ്കല്‍ ഉത്തരവിനെ തുടര്‍ന്ന് സിറ്റി ഷാഡോ പൊലിസ് പിടികൂടി. മണക്കാട് വില്ലേജില്‍ കരിമഠം കോളനി ടി.സി 391832ല്‍ കരുമാടിക്കുട്ടന് എന്നു വിളിക്കുന്ന സജിത്തി (22)നെയാണ് ഫോര്‍ട്ട് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള കെ.എസ്.ആര്.ടി.സിയുടെ മെയിന്‍ ഗ്യാരേജിലേക്ക് രാത്രി പത്തരയോടെ നടന്നു പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ഡ്രൈവറെയും സുഹൃത്തിനെയും ആക്രമിച്ച് പേഴ്സും പണവും കവര്‍ന്ന കേസ്, ചാടിയറയിലുള്ള വൃദ്ധയെ ഭീഷണിപ്പെടുത്തി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസ്, മണക്കാട് സ്വദേശി ഗണേശനെ ആക്രമിച്ച് സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസുകളടക്കമുള്ളവ ചെയതതിനെ തുടര്‍ന്നാണ് സിറ്റി പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആര്. ആദിത്യ തയാറാക്കി നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഡോ.കെ വാസുകി ഇയാള്‍ക്കെതിരേ ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ നിരവധി കേസുകളില്‍ സജിത്ത് പ്രതിയാണ്. ഇയാളുടെ കൂട്ടാളി ഷാനവാസിനെയും കഴിഞ്ഞ ദിവസം കരുതല്‍ തടങ്കല്‍ ഉത്തരവിനെ തുടര്‍ന്ന് പിടികൂടിയിരുന്നു. സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശിന്റെ നിര്‍ദേശ പ്രകാരം ഡി.സി.പി ആര്. ആദിത്യ, കണ്ട്രോള് റൂം ഏ.സി വി. സുരേഷ് കുമാര്‍, ഫോര്‍ട്ട് എസ്.ഐ ഷാജിമോന്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, ഷാഡോ ടീമാംഗങ്ങള്‍ എന്നിവരാണ് അറസ്റ്റിനുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."