ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് ക്രിസ്മസ്- പുതുവത്സര പരിപാടി
കൊച്ചി: ക്രിസ്മസും പുതുവര്‍ഷവും പ്രമാണിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വിവിധ കലാപരിപാടികളും ഡോക്യുമെന്ററി ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്ന് 30 വരെ മൈതാനത്ത് അരങ്ങേറും. റെഡ് പൈന്‍സ് ഇവന്റ്‌സ് ആന്റ് എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ചാണ് കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്. കൊച്ചിന്‍ ഫിലിം സൊസൈറ്റിയുമായി സഹകരിച്ചാണ് ചലച്ചിത്ര പ്രദര്‍ശനം.
പുതുവര്‍ഷരാവായ ഡിസംബര്‍ 31ന് വൈകിട്ട് ആറിന് തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ എന്‍.എസ്.എസ് യൂണിറ്റ് പ്രളയദുരിത ബാധിതര്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നടക്കും. തുടര്‍ന്ന് ഭാരത് ഭവന്‍, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന നാഗഫെസ്റ്റില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറും. ആസാം, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള കലാസംഘങ്ങള്‍ പങ്കെടുക്കും. ജനുവരി ഒന്നിന് വൈകിട്ട് ആറു മുതല്‍ റെഡ്‌പൈന്‍ ഇവന്റ്‌സ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് അവതരിപ്പിക്കുന്ന സംഗീതനിശയും പരിപാടിയുടെ ഭാഗമായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."