'അമേരിക്കന്‍ സാമ്രാജ്യത്വം' എന്നു പറയേണ്ടവര്‍ അതിനു തയാറാകുന്നില്ല: എം.എ ബേബി
കോഴിക്കോട്: 'അമേരിക്കന്‍ സാമ്രാജ്യത്വം' എന്നു പറയേണ്ടവരും ആ വാക്ക് പ്രയോഗിക്കേണ്ടവരും അതിനു തയാറാകുന്നില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പ്രവാസിയായ മന്‍സൂര്‍ പള്ളൂര്‍ രചിച്ച '21-ാം നൂറ്റാണ്ട് ആരുടേത് ' പുസ്തകം ഡോക്യുമെന്ററിയായി ചിത്രീകരിച്ചതിന്റെ സി.ഡി പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാര്‍ മാത്രം ഉപയോഗിക്കുന്ന വാക്ക് എന്ന രീതിയില്‍ സാമ്രാജ്യത്വമെന്ന നാമം പരിഹസിക്കപ്പെടുകയാണ്. ലോകത്ത് അക്രമമുണ്ടാകേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. ട്രംപ് സഊദി അറേബ്യ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അറബ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആരു നയിക്കുമെന്നതാണ് ഈ നൂറ്റാണ്ടില്‍ ഉയരുന്ന പ്രധാന ചോദ്യമെന്ന് ചടങ്ങില്‍ സംസാരിച്ച എം. മുകുന്ദന്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം, മാധ്യമ പ്രവര്‍ത്തകരായ ഒ. അബ്ദുറഹ്മാന്‍, എം.ജി രാധാകൃഷ്ണന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, അഡ്വ. കെ.വൈ സുധീന്ദ്രന്‍, സോമന്‍ പന്തക്കല്‍, പി.എം നജീബ് സംസാരിച്ചു. ചടങ്ങില്‍ സംബന്ധിച്ചവര്‍ ഒരുമിച്ചാണ് സി.ഡി പ്രകാശനം നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."