ദേശീയ വിരവിമുക്ത ദിനാചരണം
പെരുമ്പാവൂര്‍: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ പെരുമ്പാവൂര്‍ മുനിസിപ്പല്‍ തല ഉദ്ഘാടനം ഗവ. എല്‍.പി സ്കൂളില്‍ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന് നിര്‍വഹിച്ചു. നഗരസഭ പരിധിയിലെ സ്കൂളുകളില്‍ 1-19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വിരക്കെതിരായ ഗുളികകള്‍ വിതരണം ചെയ്തു.
മുനിസിപ്പല്‍ അരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുലേഖ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ നിഷ വിനയന് മുഖ്യപ്രഭാഷണം നടത്തി. പെരുമ്പാവൂര്‍ താലൂക്ക് ആസ്പത്രി സുപ്രണ്ട് ഡോ. സി.സുമ, താലൂക്ക് ആസ്പത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.എം രാജേഷ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഗവ. എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര് പി.എസ് ശശി, കൗണ്‍സിലര്‍മാരായ റീജ വിജയന്, ബീന രാജന്, ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.കെ ഓമന, പി.റ്റി.എ പ്രസിഡന്റ് ബിജോയ് എന്നിവര്‍ സംസാരിച്ചു.
കോതമംഗലം: 'ആരോഗ്യമുള്ള കുട്ടികള്‍, വിരബാധ ഇല്ലാത്ത കുട്ടികള്‍' എന്ന സന്ദേശമുയര്‍ത്തി നടക്കുന്ന ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ കോതമംഗലം ബ്ലോക്ക് തല ഉദ്ഘാടനം പല്ലാരിമംഗലം സര്‍ക്കാര്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലീം നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. പല്ലാരിമംഗലം പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. അമൃത പദ്ധതി വിശദീകരിച്ചു. പി.റ്റി.എ പ്രസിഡന്റ് പി.കെ മുഹമ്മദ്, ഹെഡ്മാസ്റ്റര് ഹരികുമാര്‍ സി, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എം.എന്‍ ജഗദീഷ്, ഇ.എ നിസാമോള്‍, കെ.ആര് ദീപ, എം.എന്‍ ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."