HOME
DETAILS
MAL
രാഷ്ട്രീയലാക്കോടെയുള്ള വാര്‍ഡ് വിഭജനം പരാജയകാരണം: യു.ഡി.എഫ്
backup
August 11 2017 | 08:08 AM
മട്ടന്നൂര്‍: മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി രാഷ്ട്രീയലാക്കോടുകൂടി ഇടതുസര്‍ക്കാര്‍ വാര്‍ഡ് വിഭജനം നടത്തിയതാണു തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമെന്നു യു.ഡി.എഫ്. വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് നടത്തിക്കൊണ്ടു പോവുകയായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെന്നും യു.ഡി.എഫ് നഗരസഭാ കമ്മിറ്റി ചെയര്മാന് എം. ദാമോദരന്‍ പ്രസ്താവനയില്‍ പറഞ്ഞു. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ പ്രചാരണ നയവും ചില സമുദായ സംഘടനകളുടെ ഇടപെടലും തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."