ദീപാ നിശാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് ടി. പത്മനാഭന്‍
കോഴിക്കോട്: കവിതാ മോഷണ വിവാദത്തില്‍ക്കുരുങ്ങിയ കോളജ് അധ്യാപിക ദീപ നിശാന്തിനെതിരേ പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍. കവിതാ മോഷണ വാര്‍ത്ത വല്ലാതെ ദു:ഖിപ്പിച്ചു. ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കണമെന്നുമായിരുന്നു പത്മനാഭന്റെ പ്രതികരണം.
കവിത മോഷ്ടിച്ചുവെന്ന് മാത്രമല്ല ഇത്തരത്തിലൊരാളെ സംസ്ഥാന കലോത്സവത്തിലെ മലയാളം ഉപന്യാസ രചനയുടെ മൂല്യ നിര്‍ണയത്തിന് എത്തിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ തന്നെ വേദനിപ്പിച്ചു. ബാലാമണിയമ്മയും സുഗതകുമാരിയുമൊക്കെ വിഹരിച്ച മലയാള കവിതാ മേഖലയില്‍ നിന്ന് ഇതുപോലൊരു വാര്‍ത്തകേള്‍ക്കേണ്ടിവന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ അടക്കമുള്ളവരെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹം തുറന്നടിച്ചത്. ഏത് ജാതിയിലും മതത്തിലും വര്‍ഗത്തിലും പെട്ടവരായാലും ഇങ്ങനെയൊരാളെ വിധി നിര്‍ണയത്തിന് എത്തിക്കാന്‍ പാടില്ലായിരുന്നു. അവര്‍ എന്തൊക്കെയോ എഴുതുകയും കവിയുമാണെന്നാണ് പറയുന്നത്. പക്ഷേ അവര്‍ വിവാദത്തിലായത് കവിത മോഷ്ടിച്ചു കൊണ്ടാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."