പടച്ചോന്‍ കയ്യും കാലുമൊക്കെ തന്നിട്ടില്ലേ, പിന്നെ എങ്ങനെയാ മനുഷ്യന്മാരോടൊക്കെ ചോദിക്ക?- ആത്മവിശ്വാസത്തിന്റെ അല്‍ഭുത വീഡിയോ വൈറലാവുന്നു
ചെറിയൊരു അസ്വസ്ഥ വന്നാല്‍ ആകെ തളരുന്നവരുടെ നാട്ടില്‍ ആത്മവിശ്വാസത്തിന്റെ അല്‍ഭുത വാക്കുകള്‍ ചൊരിയുന്നൊരു മനുഷ്യന്‍. മലപ്പുറം നിലമ്പൂരില്‍ നിന്നുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കൈകാലുകള്‍ക്ക് വലിയ സ്വാധീനമില്ലാതെ, കാഴ്ച പരിമിതിയുള്ള ഉനൈര്‍ എന്ന യുവാവാണ് കിലോമീറ്ററുകള്‍ നടന്ന് പപ്പടം വിറ്റ് ജീവിക്കുന്നത്. ഇത്രയൊക്കെ വയ്യായ്മയുണ്ടെങ്കിലും സ്വന്തം കാലില്‍ നിന്ന് നയിച്ചു ജീവിക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് ഉറക്കെ പറയുകയാണ് ഉനൈര്‍.
എട്ട് കൊല്ലമായി പപ്പടം വില്‍ക്കാന്‍ തുടങ്ങിയിട്ട്. 13 വര്‍ഷം മുന്‍പ് കല്യാണം കഴിച്ചു. രണ്ട് കുട്ടികളുണ്ട്. അവര്‍ക്ക് കടലാസോ പെന്‍സിലോ വാങ്ങാന്‍ വേണ്ടിയാണ് ഈ കച്ചവടം. ചില ദിവസങ്ങളില്‍ 70, ചില ദിനങ്ങളില്‍ 40 പാക്കറ്റ് പപ്പടം വിറ്റുപോവും. വണ്ടിക്കൂലിയും മറ്റും കഴിച്ച് 200-250 രൂപ മിച്ചം കിട്ടും. മുന്‍പ് കൈത്താങ്ങായി ഉമ്മയുണ്ടായിരുന്നു. ഉമ്മയ്ക്ക് ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരത്താണ്. ആറു മാസം കിടക്കണമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ മൂന്നു മാസമേ ആയിട്ടുള്ളൂ.
[video width="224" height="400" mp4="http://suprabhaatham.com/wp-content/uploads/2018/12/WhatsApp-Video-2018-12-22-at-21.03.22.mp4"][/video]
ഉമ്മയുടെ ചികിത്സയ്ക്കും മറ്റും ആരോടെങ്കിലും സഹായം ചോദിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനും വന്നു, ഉനൈറിന്റെ ആത്മാഭിമാനം പണയംവയ്ക്കാത്ത മറുപടി-''അതൊരു രണ്ടാം നമ്പര്‍ ഒക്കെ അല്ലെ. ഞാന്‍ പിന്നെ പടച്ചോന്‍ തന്ന കയ്യും കാലും വച്ച് പണിയെടുക്കുന്നു''.
സുശാന്ത് നിലമ്പൂര്‍ എന്നായാളാണ് വീഡിയോ പിടിച്ചത്. ഉനൈറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും സംഘടിപ്പിച്ച് വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."