കേരളം ആക്രമിക്കപ്പെടുന്നു എന്ന പ്രതീതി ഉയര്‍ന്നപ്പോള്‍ മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തുവന്നു: പിണറായി
തിരുവനന്തപുരം: കേരളത്തെ വര്‍ഗീയ കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കാനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും കുത്സിത ശ്രമങ്ങള്‍ക്കുനേരെ ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്തുനില്‍പ്പ് അപൂര്‍വമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആക്രമിക്കപ്പെടുന്നുവെന്ന പ്രതീതി ഉയര്‍ന്നപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തുവന്നെന്നും ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിനെതിരെ ഒരു ദേശീയ മാധ്യമം കഴിഞ്ഞ കുറേകാലങ്ങളായി നടത്തിവന്ന അപവാദപ്രചാരണവും അതിനെതിരെ മലയാളികള്‍ നടത്തിയ ചെറുത്തുനില്‍പും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്.
മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം
പുരോഗതിയുടെ അസുലഭ തിളക്കവുമായി രാജ്യത്തിന്റെ അഭിമാനമായി നിലക്കൊള്ളുന്ന കേരളത്തെ വർഗീയ കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കുന്നതിനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും കുത്സിത ശ്രമങ്ങൾക്ക് നേരെ ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്തു നിൽപ്പ് അപൂർവമായ അനുഭവമായിരുന്നു.
കേരളം ആക്രമിക്കപ്പെടുന്നു എന്ന പ്രതീതി ഉയർന്നപ്പോൾ ലോകത്തെമ്പാടുമുള്ള മലയാളികൾ സ്വയം സന്നദ്ധരായി രംഗത്തു വന്നു, ഞങ്ങളുടെ കേരളം നന്മയുടെ നാടാണ്, പുരോഗതിയുടെയും നേരിന്റെയും വിളനിലമാണ്, ഈ നാട് ഒന്നാമതാണ് എന്നാണു ഒരേശബ്ദത്തിൽ മലയാളികൾ ലോകത്തോട് വിളിച്ചു പറഞ്ഞത്. പ്രത്യേകിച്ച് ആരും ആഹ്വാനം ചെയ്യാതെയുള്ള കൂട്ടായ്മയാണ് രൂപപ്പെട്ടത്.
ഈ കൂട്ടായ ഇടപെടലിന്റെ ഫലമായി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള കേരളത്തിനെതിരായ ആസൂത്രിത പ്രചാരണവും ദൽഹി ആസ്ഥാനമായുള്ള ഒരു വിഭാഗം സ്‌പോൺസേർഡ് മുഖ്യധാരാമാധ്യമങ്ങൾ സൃഷ്ടിച്ച നുണക്കഥകളും ഒന്നൊന്നായി പൊളിച്ചടുക്കപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉയർന്ന സ്വാഭാവികമായ പ്രതികരണങ്ങളിലൂടെയാണ് ഇത് സാധിച്ചത് എന്നത് പ്രത്യാശാ നിര്ഭരമാണ്. കേരളത്തിന്റെ നേട്ടങ്ങളെ താറടിച്ചു കാട്ടാനും രാജ്യത്തെ ഏറ്റവും മികച്ച ജനാധിപത്യ സമൂഹത്തെ തകർക്കാനുമുള്ള ആസൂത്രിത രാഷ്ട്രീയ പദ്ധതിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെങ്ങും ഉള്ള മലയാളികള്‍ നേരിട്ട വിധം ആവേശം കൊള്ളിക്കുന്നതാണ്. സൈബർ മേഖലയിലെ ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളും മാത്രമല്ല, സാധാരണ രാഷ്ട്രീയ കാര്യങ്ങളിൽ സജീവമായി ഇടപെടാത്തവരും കക്ഷി രാഷ്ട്രീയ ബന്ധങ്ങളില്ലാത്തവരും ഈ ഇടപെടലിൽ മുന്നിൽ തന്നെ നിന്നു.
ആശയവിനിമയരംഗത്ത് ചടുലമായ പരിവർത്തനങ്ങളും അത്ഭുതകരമായ നേട്ടങ്ങളും കൈവരിക്കാന്‍ സോഷ്യല്‍ മീഡിയ ഉപകരിച്ചിട്ടുണ്ടെങ്കിലും അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തി സ്വാർത്ഥ -സങ്കുചിത താൽപര്യങ്ങള്‍ സംരക്ഷിക്കാഌളള ഉപകരണമായി ഈ സാധ്യതയെ ദുരുപയോഗം ചെയ്യുന്നത് അപകടകരായ പ്രവണതയാണ്. ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകളും വിദ്വേഷവും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിനുള്ള കർശന നടപടികള്‍ സ്വീകരിക്കുന്നതിനു സംസ്ഥാന സർക്കാർ തയ്യാറാണ്.
ഭാവിയിലും നമ്മുടെ നാടിനു നേരെ ഉയരുന്ന ഏതാക്രമണത്തെയും ഐക്യത്തോടെ പ്രതിരോധിക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ തികഞ്ഞ ഗൗരവത്തോടെ, ഭാവനാ പൂർണ്ണമായി ഈ കാര്യങ്ങളില്‍ ഇടപെടുന്ന സുഹൃത്തുക്കള്‍ അടങ്ങിയ ഒരു ബൗദ്ധിക കൂട്ടായ്മ (Think Tank) പ്രവർത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ നനൽകിയ ഇമെയില്‍ വിലാസത്തില്‍ അയക്കണം എന്ന് താല്പര്യപ്പെടുന്നു. You can contribute your share/views/content by emailing at :
[email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."