HOME
DETAILS

അറബിഭാഷയും നവചലനങ്ങളും

  
backup
December 22 2018 | 19:12 PM

456441-2

#യൂസുഫ് അലി വാഫി

 

മനുഷ്യജീവിതത്തില്‍ ഏറെ പരിവര്‍ത്തനങ്ങള്‍ക്കും നവോന്മുഖ ചലനങ്ങള്‍ക്കും കാരണമായ ഒന്നാണ് ഭാഷയും അതില്‍ വന്നുകൊണ്ടിരിക്കുന്ന ദൈനംദിനമുള്ള അവസ്ഥാന്തരങ്ങളും. ഭാഷയുടെയും ജാതിയുടെയും ദേശത്തിന്റെയും പേരിലുള്ള പിരിമുറുക്കങ്ങള്‍ ചെറുതല്ലാത്ത രീതിയില്‍ ഇന്നും ലോകത്തില്‍ നിലനില്‍ക്കുമ്പോഴാണ് മറ്റൊരു അന്താരാഷ്ട്ര അറബി ഭാഷാദിനം കടന്നുപോയത്.
അറബി ഭാഷയുടെ ഉത്ഭവവും അതിന്റെ ഭൂത-വര്‍ത്തമാനകാല ചരിത്രവും അതുള്‍ക്കൊള്ളുന്ന വിശാലമായ പ്രതലത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്. ഇസ്‌ലാമിന്റെ മൂലഗ്രന്ഥമായ ഖുര്‍ആനിന്റെ ഭാഷയും പ്രവാചകന്‍ മുഹമ്മദ് നബിയുടെ തിരുവചനങ്ങളും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളുടെയൊക്കെ ഭാഷയായത് കൊണ്ടാണ് മുസ്‌ലിംകള്‍ പ്രധാനമായി അവരുടെ ചെറുപ്രായം മുതല്‍ തന്നെ ഈ ഭാഷ പഠിക്കുകയും അതിനു കൂടുതല്‍ പ്രാധാന്യവും പരിഗണനയും നല്‍കിവരുന്നതും. എന്നാല്‍ ഈയൊരു യാഥാര്‍ഥ്യം പല തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കുന്നുണ്ടെന്നതാണു വാസ്തവം. അറബി ഭാഷ ഖുര്‍ആനിന്റെ ഭാഷയായതുകൊണ്ട് അത് മുസ്‌ലിംകള്‍ക്കു മാത്രമേ പഠിക്കാന്‍ സാധിക്കുകയുള്ളൂവെന്ന ലേബലില്‍ അതിനെ ഒരു മതത്തിന്റേതു മാത്രമായി ചിത്രീകരിക്കാനും ചിലര്‍ മടിക്കുന്നില്ല.
പ്രവാചകന്‍ നൂഹ് നബിയുടെ മകന്‍ സാമിന്റെ ജനതയുടെ സംസാര മാധ്യമമായിരുന്ന സെമിറ്റിക് ഭാഷയില്‍നിന്നാണ് അറബിയുടെ ഉത്ഭവം. എന്നാല്‍ സെമിറ്റിക് ഭാഷയില്‍നിന്നുണ്ടായ ഏക ഭാഷയല്ല അറബി. ഹിബ്രു, ഗ്രീക്ക് എന്നീ പ്രധാന ഭാഷകളുടെയും ഉറവിടം ഇതു തന്നെ. പക്ഷെ, ഈ ഭാഷകളൊക്കെ ചിലയിടങ്ങളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ അറബി വിവിധ തലങ്ങളിലൂടെയുള്ള പ്രയാണം തുടരുകയായിരുന്നു.


മറ്റു ഭാഷകള്‍ക്കു വാക്കുകളായും പ്രയോഗങ്ങളായും അനേകം സംഭാവന ചെയ്തും ഇതര ഭാഷകളില്‍നിന്നു പല സ്വാധീനവും ഉള്‍ക്കൊണ്ടുമുള്ള ഒരു ആദാനപ്രദാന പ്രക്രിയയിലൂടെ ഭാഷാസംസ്‌കാരത്തിന്റെ കൈമാറ്റം കൂടി അറബിയിലൂടെ വലിയൊരളവില്‍ നടന്നിട്ടുണ്ട്. അറബി സാഹിത്യങ്ങള്‍ യൂറോപ്പില്‍വരെ പല സംസ്‌കാര നിര്‍മിതികള്‍ക്കുമുള്ള വാഹനമായിട്ടുണ്ടെന്നു പറയുന്നതില്‍ തെറ്റുണ്ടാവില്ല. യൂറോപ്യന്‍ ഭാഷകളായ സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് എന്നിവയിലുള്‍പ്പെടെ അറബിയിലെ പല പദങ്ങളുടെയും വ്യത്യസ്ത രൂപാന്തരങ്ങള്‍ ഇന്നും ഉപയോഗിച്ചുകാണുന്നുണ്ട്. മധ്യകാലഘട്ടത്തിലെ ഗ്രീക്ക്, പേര്‍ഷ്യന്‍ ഭാഷകളുടെയും ആധുനിക ആംഗലേയ, ഫ്രഞ്ച് ഭാഷകളുടെയും സ്വാധീനം അറബിയിലും കാണാം.
പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറും പ്രമുഖ ഓറിയന്റലിസ്റ്റ് പണ്ഡിതനുമായ ഫിലിപ്പ് കെ. ഹിറ്റിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്: ''അറബി ഭാഷയെ സംബന്ധിച്ചിടത്തോളം, മധ്യകാലഘട്ടത്തില്‍ പാശ്ചാത്യരാഷ്ട്രങ്ങളില്‍ അത് ഔന്നത്യത്തിന്റെയും സാംസ്‌കാരിക നിര്‍മിതിയുടെയും വിജ്ഞാനോല്‍പ്പാദനത്തിന്റെയും ചിന്തകളുടെ കൈമാറ്റങ്ങളുടെയും ഭാഷയായിരുന്നു. മാത്രമല്ല, യൂറോപ്യന്‍ ഭാഷകളില്‍ ഇത്രയേറെ അറബി ഭാഷാ പ്രയോഗങ്ങളുടെയും പദങ്ങളുടെയും സ്വാധീനമുണ്ടായത് ഒന്‍പതുമുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളില്‍ തത്വശാസ്ത്രം, വൈദ്യശാസ്ത്രം, ചരിത്രം, മതം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ഗോളശാസ്ത്രം എന്നീ വിജ്ഞാനശാഖകളിലായി അനേകം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ അറബി ഭാഷയില്‍ രചിക്കപ്പെട്ടതു മൂലമാണ്.''


അറബി ഭാഷയോടുള്ള അടങ്ങാത്ത അഭിനിവേശം വിവിധ രൂപത്തില്‍ ലോകത്തിന്റെ വ്യത്യസ്ത മേഖലകളില്‍നിന്ന് ഉയര്‍ന്നുവന്നതിന്റെ നേര്‍ക്കാഴ്ചയാണ് ലോകത്തിലെ വിവിധ സര്‍വകലാശാലകളിലും കോളജുകളിലും അറബിക് ഫോര്‍ നോണ്‍ നാറ്റീവ് സ്പീക്കേഴ്‌സ് എന്ന ഭാഷാ വിഭാഗങ്ങള്‍ സ്ഥാപിക്കാന്‍ അറബ് ജനതയും ഭരണകൂടങ്ങളും മുന്‍കൈയെടുത്തു കൊണ്ടിരിക്കുന്നത്. വളരെ വ്യവസ്ഥാപിതമായ രൂപത്തില്‍ നടന്നുവരുന്ന മദ്‌റസകളും ദര്‍സുകളും, പുതിയ കാലത്ത് ഏറെ ഭാഷാപ്രോത്സാഹനം നല്‍കുന്ന സമന്വയ വിദ്യാഭ്യാസ കോളജുകളും വിവിധ സര്‍വകലാശാലകളിലെ ഭാഷാവിഭാഗങ്ങളും തയാര്‍ ചെയ്തിട്ടുള്ള പ്രത്യേക പാഠ്യപദ്ധതി മൂലമാണ്, അറബിയുമായി പ്രാചീനകാലം മുതല്‍ തന്നെ ബന്ധമുള്ള കേരളീയ സമൂഹത്തിന് ആ ഭാഷയുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനായത്.
ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ സെന്റര്‍ ഓഫ് അറബിക് ഫോര്‍ നോണ്‍ നാറ്റീവ് സ്പീക്കേഴ്‌സ് ട്രെയിനിങ്ങിലെ ഇന്ത്യന്‍ സംഘത്തില്‍ അംഗമാണ് ലേഖകന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  5 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago