പ്രമുഖ കൊളംബിയന്‍ ഒളിപ്പോരാളി ഗൗച്ചോ കൊല്ലപ്പെട്ടു
ബൊഗോട്ട: കൊളംബിയയിലെ പ്രമുഖ ഒളിപ്പോരാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗൗച്ചോ എന്ന പേരില്‍ അറിയപ്പെടുന്ന വാള്‍ട്ടര്‍ അരിസാലയാണു കൊല്ലപ്പെട്ടത്. ഇക്വഡോര്‍ അതിര്‍ത്തിയില്‍ സൈന്യം നടത്തിയ നീക്കത്തില്‍ ഗൗച്ചോയെ വധിക്കുകയായിരുന്നുവെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്വ് അവകാശപ്പെട്ടു.
ഈ വര്‍ഷം ആദ്യത്തിലുണ്ടായ രണ്ട് ഇക്വഡോര്‍ മാധ്യമപ്രവര്‍ത്തകരുടെയും അവരുടെ ഡ്രൈവറുടെയും കൊലപാതകത്തില്‍ പൊലിസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി കൂടിയാണ് ഗൗച്ചോ. മയക്കുമരുന്ന് കടത്ത്, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങളും 29കാരനായ ഗൗച്ചോക്കെതിരേയുണ്ട്.
കൊളംബിയയിലെ വിമതസംഘമായ ഫാര്‍ക്കില്‍ നേരത്തെ അംഗമായിരുന്നു.
2016ല്‍ ഒളിപ്പോര്‍ സംഘമായ ഫാര്‍ക്ക സര്‍ക്കാരുമായി സമാധാന കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍, ഇതില്‍ പ്രതിഷേധിച്ച് സംഘം വിട്ട ആയിരക്കണക്കിനു പോരാളികളില്‍ പ്രമുഖനാണ് ഗൗച്ചോ. ഇതിനുശേഷം ഒലിവര്‍ സിനിസ്റ്റെറ ഫ്രന്റ് എന്ന പേരില്‍ പുതിയ വിമതസംഘത്തിന് തുടക്കമിട്ടു. കൊളംബിയ-ഇക്വഡോര്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് സംഘം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
രാജ്യം കണ്ട ഏറ്റവും ഭീകരനായ കുറ്റവാളിയെയാണു സൈന്യം വധിച്ചിരിക്കുന്നതെന്ന് ഇവാന്‍ പറഞ്ഞു. രാജ്യത്തെ നിയമസംവിധാനം, പൗരന്മാരുടെ ജീവിതം, അഭിമാനം, സ്വത്ത് എന്നിവയെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഒരുതരത്തിലും പിന്നോട്ടില്ലെന്ന ശക്തമായ സന്ദേശമാണ് ഇതുവഴി തങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."