താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി 16ന് തുടങ്ങും
മലപ്പുറം: ജില്ലാ കലക്ടര്‍ നേരിട്ടെത്തി പെതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്ന താലൂക്കുതല ജനസമ്പര്‍ക്ക പരിപാടിക്ക് 16ന് കൊണ്ടോട്ടിയില്‍ തുടക്കമാകും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഹാളിലാണ് പരിപാടി. കൊണ്ടോട്ടി താലൂക്ക് പരിധിയിലെ പരാതി നല്‍കിയ ആളുകള്‍ക്ക് പങ്കെടുക്കാം. പരാതികള്‍ നേരത്തെ വാങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി പരിഹരിക്കുന്ന രീതിയിലാണ് ജനസമ്പര്‍ക്ക പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ജില്ലാതല ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. ഇതിനായുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് സ്വീകരിച്ചത്. എന്നാല്‍ നിശ്ചിത സമയത്തിനകം പരാതി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ജനസമ്പര്‍ക്ക വേദിയിലും പരാതി സമര്‍പ്പിക്കുന്നതിന് സൗകര്യം ചെയ്യും.
വെള്ള കടലാസില്‍ പരാതിയും അപേക്ഷയും നല്‍കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നിനുള്ള അപേക്ഷ, മുന്‍ഗണനാ, മുന്‍ഗണനേതര റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ എന്നിവ ഈ പരിപാടിയില്‍ സ്വീകരിക്കില്ല. 30നകം ആദ്യഘട്ട ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയാക്കും.
അഞ്ചുവരെയായിരുന്നു പരാതികള്‍ നല്‍കാനുള്ള പരിധി നിശ്ചയിച്ചിരുന്നത്. ഈ സമയത്തിനുള്ളില്‍ ജില്ലയില്‍ ആകെ 2,383 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്തത്. 562. ഏറ്റവും കുറവ് പരാതികള്‍ പൊന്നാനിയിലാണ് ലഭിച്ചത് 82. മറ്റ് താലൂക്കുകള്‍ ഏറനാട് (269), കൊണ്ടോട്ടി (303) പെരിന്തല്‍മണ്ണ (296), തിരൂരങ്ങാടി (218), തിരൂര്‍ (190) ഇതിനു പുറമെ വകുപ്പുകള്‍ക്ക് നേരിട്ട് ലഭിച്ച 463 പരാതികളുമുണ്ട്.
പൊന്നാനി താലൂക്കിലെ ജനസമ്പര്‍ക്ക പരിപാടി 18ന് പൊന്നാനി മിനിസിവില്‍ സ്റ്റേഷനില്‍ നടക്കും. തിരൂരങ്ങാടി-21ന് തിരൂരങ്ങാടി മിനിസിവില്‍സ്റ്റേഷന്‍, നിലമ്പൂര്‍-23, വണ്ടൂര്‍ ബ്ലോക്ക് ഓഫിസ്, പെരിന്തല്‍മണ്ണ-24 പെരിന്തല്‍മണ്ണ ടൗണ്‍ഹാള്‍, ഏറനാട്-29 മഞ്ചേരി ടൗണ്‍ ഹാള്‍, തിരൂര്‍-30 തിരൂര്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."