ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനമെന്ന ആരോപണം വാസ്തവവിരുദ്ധം: എല്‍.ഡി.എഫ്
കുറ്റ്യാടി: പദ്ധതികള്‍ക്ക് ഫണ്ടനുവദിക്കുന്നതില്‍ കായക്കൊടി പഞ്ചായത്ത് ഭരണസമിതി വിവേചനം കാണിക്കുന്നുവെന്ന യു.ഡി.എഫ് മെംബര്‍മാരുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് എല്‍.ഡി.എഫ് പഞ്ചായത്ത് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണസമിതി നിലവില്‍ വന്നതുമുതല്‍ പഞ്ചായത്തിന്റെ സമഗ്ര വികസനം മുന്‍നിര്‍ത്തായാണ് പ്രവര്‍ത്തിച്ചു വരുന്നത്. അതിനാല്‍ ഫണ്ടു വിനിയോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ നാളിതുവരെ യാതൊരു പരാതിയും ഉയര്‍ത്തിയിട്ടില്ല. പൊതുവെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെയും ജനവിഭാഗങ്ങളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന മുന്‍കാലങ്ങളിലെ നയം തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. പഞ്ചായത്തിനെ ഒറ്റയൂനിറ്റായി കാണുന്നത് കൊണ്ടാണ് ഈ മാനദണ്ഡം കൈക്കൊള്ളുന്നത്. യു.ഡി.എഫ് വാര്‍ഡുകളായ കൂട്ടൂര്, തളീക്കര, ദേവര്‍കോവില്‍ എന്നിവിടങ്ങളില്‍ റോഡുകള്‍ക്കും മറ്റു പദ്ധതി പ്രവൃത്തികള്‍ക്കും പഞ്ചായത്തില്‍ നിന്നും കൂടാതെ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ കൂടിയും ഫണ്ടനുവദിക്കുകയും വികസനം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ വിവേചന ആരോപിക്കപ്പെട്ട കൂട്ടൂര് വാര്‍ഡില്‍ ഈ വര്‍ഷവും ഫണ്ടനുവദിച്ചു.
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍പെടുത്തി മൂരിപ്പാലം പുതുക്കിപ്പണിയാല്‍ 20 ലക്ഷവും, തളീക്കര കായക്കൊടി റോഡിന് 20 ലക്ഷവുമാണ് അനുവദിച്ചത്. മറ്റൊരു വാര്‍ഡായ തളീക്കരയില്‍ ബണ്ട് നിര്‍മാണത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ 40 ലക്ഷം വകയിരുത്തി പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കായക്കൊടി പി.എച്ച്.സിയെ ആര്‍ദ്രം പദ്ധതിയില്‍പെടുത്തി നവീകരിക്കുന്ന പ്രവൃത്തി നടന്നുവരുന്നു. വസ്തുത ഇതായിരിക്കെ യു.ഡി.എഫ് മെംബര്‍മാര്‍ നടത്തുന്നത് വിലകുറഞ്ഞ ആരോപണങ്ങളാണ്. വാര്‍ത്താസമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറി എം.കെ ശശി, കെ.ടി അശ്വതി, കെ.പി സുമതി, കെ രാജന്‍മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."