തകര്‍ന്നടിഞ്ഞ് കൊയിലാണ്ടി പുതിയ സ്റ്റാന്‍ഡ്; ബസ് സര്‍വിസ് മുടങ്ങുന്നു
കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് കുണ്ടും കുഴിയും. ബസുകാരും യാത്രക്കാരും ദുരിതത്തില്‍. ബസുകള്‍ക്ക് സര്‍വിസ് നടത്താനാകാത്ത അവസ്ഥയാണുള്ളത്. കുഴിയില്‍പ്പെട്ട് ബസുകളുടെ ലീഫുകള്‍ ഒടിയുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നു. ബസുകളുടെ ടയറുകള്‍ കുഴിയില്പെടുമ്പോള് ഇളകി നില്ക്കുന്ന കല്ലുകള്‍ തെറിച്ച് യാത്രക്കാരുടെ ദേഹത്ത് പതിച്ച് അപകടങ്ങള്‍ സംഭവിക്കുന്നുമുണ്ട്. യാത്രക്കാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടും പരിഹാര നടപടികളും ഉണ്ടാവുന്നില്ല. ബസുകളുടെ സുഗമമായ സര്‍വിസുകള്‍ തടസപ്പെടുന്നതായി നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍ നേരിട്ടും രേഖാമൂലവും പരാതി നല്‍കിയിട്ടും നാളിതുവരെ ആയിട്ടും വിഷയത്തില്‍ പരിഹാരമായിട്ടില്ല.
പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തര നടപടി കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്ന ബസുകള്‍ നല്കി വരുന്ന സ്റ്റാന്റ് ഫീസ് നിര്‍ത്തിവയ്ക്കുന്നതിനും താലൂക്ക് ബസ് ഓപററ്റേഴ്സ് ഫോറത്തിന്റെ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.സുനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.കെ സുരേഷ് ബാബു, ടി.കെ ദാസന്, പാറക്കല്‍ അബു ഹാജി, പി.അബ്ദുള്ള, വി.പി രാജന് അരീക്കല്‍, സജീവന് ശ്രീരാം, സുനില്‍ സംസരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."