ചോയ്‌സ് വെഡ്ഡിംഗ് കാസില്‍ മണ്ണാര്‍ക്കാട് ഷോറൂം ഉദ്ഘാടനം ഇന്ന്
മണ്ണാര്‍ക്കാട് : പുത്തന്‍ വസ്ത്ര സങ്കല്‍പ്പങ്ങളുമായി ഒരുദേശത്തിന്റെ മുഴുവന്‍ കാത്തിരിപ്പിന് ഇന്ന് വിരാമമാകും. ശ്രേഷ്ഠമായ എന്തിനേയും സഹര്‍ഷം സ്വീകരിക്കുന്ന ചരിത്രമുള്ള മണ്ണാര്‍ക്കാടിന്റെ മണ്ണിലേക്ക് സ്‌നേഹാദരങ്ങളുടെ പൂമഴ വര്‍ഷിച്ച് പുതിയ വസ്ത്ര സങ്കല്‍പ്പങ്ങളുടെ പൂക്കുടയുമായി ചോയ്‌സ് വെഡ്ഡിംഗ് കാസില്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിസൈനുകള്‍, വെഡ്ഡിംഗ് പര്‍ച്ചേസിന് മാത്രമായി പ്രത്യേക ഫ്‌ളോര്‍, ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുള്ള ഡ്രസ് മെറ്റീരിയലുകളുടെ വന്‍ശേഖരവുമായി ഇന്നു പ്രവര്‍ത്തനമാരംഭിക്കും. വ്യത്യസ്തതകള്‍കൊണ്ട് എന്നും വിസ്മസയം തീര്‍ക്കുന്ന ചോയ്‌സ് വെഡ്ഡിംഗ് കാസില്‍ ഉദ്ഘാടകരെ തെരഞ്ഞെടുത്ത കാര്യത്തിലും വ്യത്യസ്തരാകുകയാണ്.
എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനി അരയംകോട് പടിപുറത്ത് വീട്ടില്‍ സന്തോഷിന്റെ മകള്‍ ആവണികൃഷ്ണ പി.എസ്, കല്ലടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി വളയംകാടന്‍ വീട്ടില്‍ മൊയ്തീന്‍കുട്ടിയുടെ മകള്‍ മുഫീദ, തെങ്കര ഗവ.ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കൊറ്റിയോട് കോളനിയില്‍ ഉഷയുടെ മകള്‍ ഭാവന കെ., ജല്ലിപ്പാറ മൗണ്ട് കാര്‍മ്മല്‍ ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഓടപ്പെട്ടി തറവിള വീട്ടില്‍ ഗണേഷിന്റെ മകന്‍ പി.പി ഗിരീഷ്, കാഞ്ഞിരപ്പുഴ ലിറ്റില്‍കിംഗ്ഡം സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി പൂഞ്ചോല കിഴക്കേ പറമ്പില്‍ ജോസഫ് വര്‍ഗീസിന്റെ മകള്‍ എയ്ഞ്ചല്‍ ജോസഫ്, ഇരിങ്ങാട്ടിരി എ.എം.എല്‍.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി കുണ്ടില്‍വീട്ടില്‍ മുഹമ്മദിന്റെ മകള്‍ ദിയാന കെ. എന്നിവരാണ് ചോയ്‌സ് വെഡ്ഡിംഗ് കാസില്‍ ഉദ്ഘാടനം ചെയ്യുന്നത്.
പുരുഷ യുവത്വത്തിന്റെ മാറ്റുകൂട്ടാന്‍ പ്രമുഖ ബ്രാന്റുകളുമായി ജെന്റ്‌സ് സെക്ഷന്‍, കൂടാതെ ബ്രൈഡല്‍ ഫാന്‍സി ആന്റ് ഫൂട്‌വെയറുകളുടെ അമൂല്യ ശേഖരവും ഒരുക്കിയിട്ടുണ്ട്. പരിചയ സമ്പന്നരായ ജീവനക്കാരുടെ ഹൃദ്യമായ പെരുമാറ്റം ചോയ്‌സ് വെഡ്ഡിംഗ് കാസിലിനെ മറ്റ് വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വേറിട്ടുനിര്‍ത്തുമെന്ന് മാനെജ്‌മെന്റ് വക്താക്കള്‍ വിശദീകരിച്ചു. പ്രഗല്‍ഭരായ ഡിസൈനേഴ്‌സിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പ്ലേ ഏരിയ, ഫീഡിംഗ് റൂം എന്നീ സൗകര്യങ്ങളുമായി പിഞ്ചോമനകളുടെ പുത്തന്‍ട്രെന്റുകള്‍ കാഴ്ചവെച്ച് കിഡ്‌സ് ലോഞ്ച് ഉപഭോക്താക്കള്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കും.
ജെന്റ്‌സ് ആന്റ് ലേഡീസ് ടൈലറിംഗ്, ജെന്റ്‌സ് ആന്റ് ലേഡീസ് പ്രെയര്‍ഹാള്‍ എന്നീ സൗകര്യങ്ങള്‍ക്കു പുറമെ 200ല്‍പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന ലിഫ്റ്റ് സൗകര്യത്തോടുകൂടിയ കാര്‍പാര്‍ക്കിംഗ് ചോയ്‌സ് വെഡ്ഡിംഗ് കാസിലിന്റെ മാത്രം പ്രത്യേകതയാണെന്ന് ചോയ്‌സ് വെഡ്ഡിംഗ് കാസില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."