HOME
DETAILS
MAL
തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി
backup
August 11 2017 | 23:08 PM
കൊച്ചി : ടോമിന് ജെ. തച്ചങ്കരിയെ പൊലിസ് ആസ്ഥാനത്ത് നിയമിച്ചതിനെതിരേ ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നല്കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഇന്നലെ ഹരജി പരിഗനണയ്ക്കു വന്നപ്പോള്‍ തച്ചങ്കരിയെ പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി പദവിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് മേധാവിയായി നിയമിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഡിവിഷന് ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്. സുപ്രിം കോടതി ഉത്തരവുപ്രകാരം ടി.പി സെന്‍കുമാര്‍ ഡി.ജി.പിയായി ചുമതല ഏല്ക്കുന്നതിന മുന്‍പ് ടോമിന് ജെ. തച്ചങ്കരിയെ പൊലിസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ചത് സെന്‍കുമാറിനെ നിരീക്ഷിക്കാനാണെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."