സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട്: വേലൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരേ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ് മെംബര്‍മാര്‍
എരുമപ്പെട്ടി : വേലൂര്‍ പഞ്ചായത്തിലെ വികസന ഫണ്ട് സി.പി.എമ്മും ബി.ജെ.പിയും പങ്കിട്ടെടുക്കുന്നതായി പരാതി. സി.പി.എം ഭരണസമിതിക്കെതിരേ പ്രതിപക്ഷമായ കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുന്നു. വേലൂര്‍ പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം ഭൂരിപക്ഷം നിലനിര്‍ത്തുന്നതിനായി ബി.ജെ.പിയെ കൂട്ട് പിടിച്ചിരിക്കുകയാണ്. 2019-20 വാര്‍ഷിക പദ്ധതിയില്‍ സി.പി.എം, ബി.ജെ.പി വാര്‍ഡുകളിലേക്ക് രണ്ട് കോടി ഇരുപത് ലക്ഷം രൂപ പങ്കിട്ടെടുത്തപ്പോള്‍ കോണ്‍ഗ്രസ് മെംബര്‍മാരുടെ വാര്‍ഡുകളിലേക്ക് അനുവദിച്ചത് വെറും 45 ലക്ഷം രൂപ മാത്രമാണ്. സി.പി.എമ്മും ബിജെപി യും ഒന്നിച്ചുനിന്ന് വോട്ടെടുപ്പിലൂടെയാണ് പദ്ധതി പാസാക്കിയത്. വികസന രേഖയില്‍ ഉള്‍പ്പെടുത്തി സെമിനാറില്‍ അംഗീകരിച്ച് കോണ്‍ഗ്രസ് വാര്‍ഡുകളിലേയ്ക്ക് അനുവദിച്ച 20 ലക്ഷം രൂപയും വെട്ടികുറച്ചു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ വാര്‍ഡുകളിലെ റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടുവെന്നും മെമ്പര്‍മാര്‍ എരുമപ്പെട്ടി പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണ സമിതിയുടെ നടപടിക്കെതി േതദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍,ഡി.ഡി.പി എന്നിവര്‍ക്കും ജില്ലാ ആസൂത്രണ സമിതിക്കും പരാതി നല്‍കിയിട്ടുണ്ട്. സര്‍വ മേഖലയിലും വികസനം അട്ടിമറിയ്ക്കുന്ന സി.പി.എം ഭരണ സമിതിക്കെതിരേ പഞ്ചായത്തിനകത്തും പുറത്തും പ്രത്യക്ഷ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് മെംബര്‍മാര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി.കെ ശ്യാംകുമാര്‍, സ്വപ്ന രാമചന്ദ്രന്, ഡെയ്സി ഡേവിസ്, എന്‍.ഡി.സിമി,ശ്രീജ നന്ദന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."