ബി.ജെ.പിക്ക് ഓര്‍മപ്പെടുത്തലുമായി നിതീഷ്
പട്ന: രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ ബി.ജെ.പിയെ വെട്ടിലാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബി.ജെ.പിക്കുമാത്രമേ കഴിയൂ എന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗവിലെ യുവ കുംഭ് പരിപാടിയില്‍ നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു അധ്യക്ഷന്റെ പരാമര്‍ശം.
രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഒന്നുകില്‍ കോടതി വിധിക്ക് കാത്തിരിക്കുക, അല്ലെങ്കില്‍ പരസ്പര ധാരണയിലെത്തുക. അതിനു പകരം തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവിധ ഹിന്ദുത്വ സംഘടനകളുടെ ആവശ്യം ശരിയല്ലെന്നാണ് അദ്ദേഹം ഇന്നലെ പട്നയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അവരവരുടേതായ അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ ഇത് പ്രതിപക്ഷത്തിന് മുതലെടുക്കുന്ന രീതിയിലാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."