ആരുടെ കൂടെ പോകണമെന്ന് തീരുമാനിക്കേണ്ടത് എന്‍.എസ്.എസ്: കോടിയേരി
തിരുവനന്തപുരം: എന്‍.എസ്.എസ് ആരുടെകൂടെ പോകണമെന്നു തീരുമാനിക്കേണ്ടത് അവര്‍തന്നെയാണെന്നും അതില്‍ സി.പി.എമ്മിന് ഒരു പ്രശനവുമില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസിനോട് ശത്രുതാപരമായ സമീപനമില്ല. സദുദ്ദേശപരമായ വിമര്‍ശനമാണ് നടത്തുന്നത്. അങ്ങനെ വിമര്‍ശിക്കുന്നതിനുള്ള അവകാശം വേണം. ഇപ്പോഴത്തെ അവരുടെ നിലപാടില്‍ എന്‍.എസ്.എസ് പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി.പി.എം സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തെ തുടക്കം മുതല്‍ എതിര്‍ത്തവരാണ് എന്‍.എസ്.എസ്. അവര്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം പക്ഷേ ആര്‍.എസ്.എസിനൊപ്പം ചേരാന്‍ പാടില്ല. അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാം എന്നാല്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ എന്‍.എസ്.എസില്‍നിന്നും പുറത്താക്കുമെന്ന അവരുടെ നിലപാടാണ് വിമര്‍ശനത്തിലൂടെ തുറന്നുകാട്ടിയത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാരിന് വാശിയില്ല, അതിനു ശ്രമിച്ചിട്ടുമില്ല. പ്രവേശനത്തിനായി വരുന്നവര്‍ക്ക് സംരക്ഷണം കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇപ്പോള്‍ നിരീക്ഷണ സമിതിയെ ഹൈക്കോടതി നിയോഗിച്ചതോടെ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുകയാണ് ചെയ്തത്. ശബരിമലയില്‍ ഇന്നലെയുണ്ടായ പ്രശ്‌നങ്ങളില്‍ ആര്‍.എസ്.എസിന്റെ പ്രകോപനപരമായ നിലപാടില്‍ പൊലിസ് ആത്മസംയമനം പാലിക്കുകയായിരുന്നു. വെടിവയ്പിലേക്കും ലാത്തിച്ചാര്‍ജിലേക്കും എത്തിച്ച് അവിടെ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയില്‍ പിരിച്ചുവിടപ്പെട്ടവരുടെ കാര്യത്തില്‍ മാനുഷിക പരിഗണന നല്‍കി സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
ബി.ജെ.പിക്കെതിരായ രാഷ്ട്രീയ നീക്കം ശക്തിപ്പെടുത്തുന്നതിനായി മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളെക്കൂടി മുന്നണിക്കുള്ളില്‍ ഉള്‍പ്പെടുത്തണമെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."