ശബരിമല: സര്‍ക്കാര്‍ ബുദ്ധിശൂന്യമായ നടപടി അവസാനിപ്പിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ ബുദ്ധിശൂന്യമായ നടപടി സ്വീകരിച്ച് കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ എന്താണ് ചെയ്യുന്നതെന്ന് സര്‍ക്കാരിന് വ്യക്തമായ നയമില്ല. സുപ്രിംകോടതി കേസ് കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ എന്തിനാണ് സംരക്ഷണം നല്കി യുവതികളെ പമ്പയിലേക്ക് കൊണ്ടുപോകുന്നത്. ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. ആര്.എസ്.എസിനും ബി.ജെ.പിക്കും കലാപത്തിനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാക്കിക്കൊടുക്കുന്നത്. മണ്ഡലപൂജ നന്നായി നടത്താന്‍ ശ്രമിക്കാതെ സര്‍ക്കാര്‍ നടത്തുന്ന ഇത്തരത്തിലുള്ള നടപടികളില്‍ ശക്തമായി പ്രതിഷേധിക്കുകയാണെന്നും മനിതിയുടെ പ്രവര്‍ത്തകര്‍ ശബരിമല പ്രവേശനത്തിനായി എത്തിയതിനെ തുടര്‍ന്ന് പമ്പയിലുണ്ടായ സംഘത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."