കൂടംകുളം ആണവനിലയത്തിന്റെ ആദ്യ യൂണിറ്റ് രാജ്യത്തിന് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ ആദ്യ യൂണിറ്റ് രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ചേര്‍ന്ന് വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ മറ്റൊരു ചരിത്രമാണ് കൂടംകുളം വഴി യാഥാര്‍ഥ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആണവനിലയം സുരക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആണവനിലയ നിര്‍മാണത്തില്‍ പങ്കാളികളായ എന്‍ജിനീയര്‍മാരെ മോദി അഭിനന്ദിച്ചു. ആണവനിലയം ഇന്ത്യയുടെയും റഷ്യയുടെയും സൗഹൃദത്തിന്റെ പ്രതീകമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന് പറഞ്ഞു.
2013 ജൂലൈയില്‍ കൂടംകുളത്തിന്റെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനക്ഷമമായിരുന്നു. റഷ്യന്‍ സാങ്കേതിക സഹായത്തോടെ 13,000 കോടി രൂപ ചെലവിലാണ് ആണവോര്‍ജ നിലയം സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."