ജെ.ഡി.യു രാജ്യസഭാകക്ഷി നേതൃസ്ഥാനത്തു നിന്നും ശരദ് യാദവിനെ നീക്കി
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും ജെ.ഡി.യു നീക്കം ചെയ്തു. നിതീഷ് കുമാറിന്റെ വിശ്വസ്തന് ആര്.പി.പി. സിങ് ആണ് പുതിയ രാജ്യസഭാ കക്ഷിനേതാവ്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
ജെ.ഡി.യു എന്‍.ഡി.എയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കമെന്നാണ് കരുതുന്നത്. ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം നാടകീയമായി രാജിവെച്ച് ബി.ജെ.പിയുമായി ഒന്നിച്ച് മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ നടപടിയെ ശരദ് യാദവ് പിന്തുണച്ചിരുന്നില്ല. നിതീഷ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ശരദ് യാദവ് തന്നെ അനുകൂലിക്കുന്ന നേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് അദ്ദേഹത്തിനെതിരായുള്ള നീക്കത്തിന് തുടക്കം കുറിച്ചത്. ബി.ജെ.പി ബന്ധം അംഗീകരിക്കാനാവാത്തവര്ക്ക് പുറത്തു പോകാമെന്നും നിതീഷ് പറഞ്ഞിരുന്നു.
അമിത് ഷായുടെ ക്ഷണത്തോടുള്ള ജെ.ഡി.യുവിന്റെ ഔദ്യോഗിക പ്രതികരണം ഈ മാസം 19ന് പട്നയില്‍ നടക്കുന്ന ജെ.ഡി.യു എക്സിക്യൂട്ടിവിന് ശേഷമേ ഉണ്ടാകൂവെന്നാണ് കരുതുന്നത്.
ജെ.ഡി.യുവിന്രെ മറ്റൊരു രാജ്യസഭാംഗമായ അന്‍വര്‍ അലിയെയും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."