ആയഞ്ചേരി കൃഷി ഭവനില്‍ ആളില്ലാ കസേരകള്‍ മാത്രം
ആയഞ്ചേരി: ആയഞ്ചേരി കൃഷി ഭവനില്‍ ആളില്ലാ കസേരകള്‍ മാത്രം. ഇവിടെ ഉണ്ടായിരുന്ന കൃഷി ഓഫിസര്‍ സ്ഥലം മാറി പോയിട്ട് ഒരു മാസത്തിലധികമായി. പകരക്കാര്‍ ഇത് വരെ എത്തിയിട്ടില്ല. മണിയൂര്‍ കൃഷി ഭവനിലെ ഓഫിസര്‍ക്കാണ് ചുമതല.
മൂന്ന് അസിസ്റ്റന്റ് തസ്തികകള്‍ ഉണ്ടെങ്കിലും ഒരാള്‍ മാത്രമാണ് ഉള്ളത്. ഇയാള്‍ ലീവിലുമാണ്. മീനിയല്‍ സ്റ്റാഫും മറ്റ് കൃഷി ഭവനുകളില്‍ നിന്ന് വരുന്ന പകരക്കാരുമാണ് ഇപ്പോള്‍ ഓഫിസ് പ്രവൃത്തികള്‍ നടത്തുന്നത്.
കൃഷിഭവന് നാഥനില്ലാ കളരിയായതോടെ കൃഷി ഭവന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസില്‍ എത്തുന്നവര്‍ക്ക് വ്യക്തമായ മറുപടി പോലും ലഭിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ഗ്രോ ബാഗില്‍ ടെറസ് പച്ചക്കറി കൃഷിക്ക് നടത്താന്‍ മാസങ്ങള്‍ക്ക് മുന്‍പ് കര്‍ഷകരില്‍ നിന്ന് പണം വാങ്ങിയിട്ട് ഇത് വരെ ഗ്രോ ബാഗോ നടീല്‍ വസ്തുക്കളോ വിതരണം ചെയ്തിട്ടില്ല.
താലൂക്കിലെ പ്രധാന നെല്ല് പാടങ്ങള്‍ ഈ കൃഷി ഭവന്റെ പരിധിയിലാണ് എന്നത് പ്രശ്നത്തിന്റെ ഗൗരവും വര്‍ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."