HOME
DETAILS

വന്യമൃഗങ്ങളെ വിരട്ടാന്‍ പതിനെട്ടാം അടവും പയറ്റി വനംവകുപ്പ്

  
backup
December 25 2018 | 03:12 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

കല്‍പ്പറ്റ: കൃഷിയിടങ്ങളില്‍ കാട്ടാന, കാട്ടുപന്നി ശല്യം കുറക്കുന്നതിനായി പുതിയ വിദ്യയുമായി വനം-വന്യജീവി വകുപ്പ്. വന്യജീവികള്‍ പതിവായി കാടിറങ്ങുന്ന ഭാഗങ്ങളില്‍ വിവിധ വര്‍ണങ്ങള്‍ പൊഴിക്കുന്നതും വട്ടംകറങ്ങുന്നതുമായ എല്‍.ഇ.ഡി ബള്‍ബ് സ്ഥാപിക്കുന്നതാണ് പുത്തന്‍ തന്ത്രം.
വയനാട് വന്യജീവി സങ്കേതത്തിലെ സൗത്ത് വയനാട് വനം ഡിവിഷനില്‍പ്പെട്ട ചെതലത്ത് റേഞ്ചില്‍ നെയ്ക്കുപ്പ സെക്ഷനില്‍ 14 ഇടങ്ങളില്‍ ഇത്തരത്തില്‍ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇവിടങ്ങളില്‍ വന്യജീവിശല്യത്തില്‍ കുറവു വന്നതായാണ് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് പരിധിയില്‍ ആന, പന്നി ശല്യം കൂടുതലുള്ള പ്രദേശങ്ങളിലെ 30 കര്‍ഷക ഗ്രൂപ്പുകള്‍ക്കു എല്‍.ഇ.ഡി ബള്‍ബും ഇലക്ട്രിക് വയറും സൗജന്യമായി നല്‍കാനുള്ള നീക്കത്തിലാണ് വനം-വന്യജീവി വകുപ്പ്. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ നെയ്ക്കുപ്പ സെക്ഷനിലെ മാന്തടത്ത് എല്‍.ഇ.ഡി ബള്‍ബ് സ്ഥാപിച്ചതെന്നു ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ വി. രതീശന്‍ പറഞ്ഞു. വിജയകരമെന്നു കണ്ടപ്പോഴാണ് നെയ്ക്കുപ്പ സെക്ഷനില്‍ത്തന്നെ 13 ഇടങ്ങളില്‍ക്കൂടി ബള്‍ബ് സ്ഥാപിച്ചത്. വൈദ്യുതി ഇല്ലാത്ത പ്രദേശങ്ങളില്‍ ബാറ്ററിയുടെ സഹായത്തോടെയാണ് വിളക്ക് പ്രകാശിപ്പിക്കുന്നത്.
ചെതലത്ത് റേഞ്ചിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ വനം-വന്യജീവി വകുപ്പ് സ്വന്തം നിലക്കും തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പ്രതിരോധക്കിടങ്ങ് നിര്‍മിച്ചെങ്കിലും ആന, പന്നി ശല്യത്തിനു കാര്യമായ ശമനമില്ല. കിടങ്ങുകള്‍ ഇടിച്ചുനികത്തിയാണ് ആനകള്‍ കൃഷിയിടങ്ങളില്‍ എത്തുന്നത്.
കിടങ്ങ് നികന്ന ഭാഗങ്ങളിലൂടെയാണ് പലപ്പോഴും പന്നിക്കൂട്ടങ്ങളുടെയും കാടിറക്കം. വനാതിര്‍ത്തിയിലെയിലെ വൈദ്യുതവേലി ഷോക്ക് ഏല്‍ക്കാത്തവിധം ചവിട്ടിമറിച്ച് കൃഷിയിടങ്ങളില്‍ ഇറങ്ങുന്നതില്‍ വൈദഗ്ധ്യവും നേടിയിരിക്കുകയാണ് ആനകള്‍. കൃഷിനാശവുമായി ബന്ധപ്പെട്ട് നെയ്ക്കുപ്പ സെക്ഷനിലെ കര്‍ഷകര്‍ നിരന്തരം പരാതിപ്പെട്ട സാഹചര്യത്തിലാണ് സഹപ്രവര്‍ത്തകന്റെ നിര്‍ദേശം റേഞ്ച് ഓഫിസര്‍ പരീക്ഷിച്ചത്. ബഹുവര്‍ണങ്ങളില്‍ പ്രകാശം പൊഴിച്ച് വട്ടംകറങ്ങുന്ന ബള്‍ബ് സൃഷ്ടിക്കുന്ന അലോസരവും ഭയവുമാണ് കാടിറങ്ങുന്നതില്‍നിന്ന് ആനകളെയും പന്നികളെയും തടയുന്നതെന്നു റേഞ്ച് ഓഫിസര്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago