HOME
DETAILS
MAL
'പരിയാരം മെഡി. കോളജ് പൂര്‍ണമായും സര്‍ക്കാര്‍ മേഖലയിലാക്കും'
backup
December 25 2018 | 05:12 AM
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രി കെ.കെ ശൈലജ. ഇതിനാവശ്യമായ ബില്ല് ജനുവരിയില്‍ നിയമസഭയില്‍ അവതരിപ്പിക്കാനാണ് ഉദേശിക്കുന്നത്. സഹകരണ മേഖലയില്‍നിന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് മാറുമ്പോള്‍ അതിന്റേതായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതിനു കൂടുതല്‍ സമയമെടുക്കും.
മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളിലെ വൈകല്യം നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വന്‍ഷന്‍ സെന്റര്‍ ഇവിടെ ആരംഭിക്കും. ഇതു കൂടാതെ ആശുപത്രിയോടനുബന്ധിച്ച് വന്ധ്യതാ ചികിത്സാ കേന്ദ്രവും ആരംഭിക്കും. ഇതിനായി 74.85 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."