HOME
DETAILS

മൂക്കുന്നിമല പൊടിയുന്നു, അന്തരീക്ഷം പുകയുന്നു; അധികൃതര്‍ മൗനവ്രതത്തില്‍

  
backup
December 25 2018 | 05:12 AM

%e0%b4%ae%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%aa%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

ബിനുമാധവന്‍


നേമം: തലസ്ഥാന ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൂക്കുന്നിമല ചരിത്രത്തിന്റെ അസ്ഥിപഞ്ജരങ്ങളായി മാറുകയാണ്.
വര്‍ഷങ്ങള്‍ കൊണ്ടുള്ള അനധികൃത ഖനനം ആവാസവ്യവസ്ഥയെ തകിടം മറിച്ചു. 1962-ല്‍ സ്വതന്ത്ര്യസമര സേനാനികള്‍ക്ക് റബര്‍ കൃഷിക്കായി സര്‍ക്കാര്‍ പതിച്ചു നല്‍കിയ സ്ഥലമാണ് അനധികൃത പാറ മാഫിയാകള്‍ കൈയടക്കിയത്. റബര്‍ കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ഭൂമി വിനിയോഗിക്കാന്‍ പാടില്ലായെന്നിരിക്കെയാണ് വ്യവസ്ഥകളും ചട്ടങ്ങളും മറികടന്ന് അനധികൃത പാറ ഖനനം പൊടി പൊടിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ നടക്കുന്നതായി പറയുന്ന ഈ പകല്‍ കൊള്ളക്ക് തടയിടാന്‍ സര്‍ക്കാരിനും കഴിയുന്നില്ല എന്നാണ് ജനങ്ങള്‍ക്കിയടില്‍ ഉയര്‍ന്നു വരുന്ന ആക്ഷേപം. നിയമം സംരക്ഷിക്കപേടെണ്ടവര്‍ തന്നെ നിയമ ലംഘനം നടത്തുന്നുയെന്നതാണ് യാദാര്‍ഥ്യം. പ്രദേശ വാസികള്‍ വര്‍ഷങ്ങള്‍ കൊണ്ട് അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് കണക്കില്ല. ഇവിടെ ജനിക്കുന്ന കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ സിലിക്കോസിസ് പോലുള്ള ശ്വാസകോശ സംബന്ധമായ മാരക രോഗങ്ങള്‍ ബാധിച്ച് കഴിഞ്ഞതായി പല ആരോഗ്യ സര്‍വേകളും വ്യക്തമാക്കിയിട്ടുള്ളതാണ്. ക്രഷര്‍ യൂനിറ്റുകളില്‍ നിന്നും അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന പൊടിപടലം ജനങ്ങളില്‍ മാരക വിപത്താണ് ഉണ്ടാക്കുന്നത്.
ദിനം പ്രതി ആയിരക്കണക്കിന് ലോഡ് പാറപ്പൊടിയും അനുബന്ധ ക്വാറി ഉല്‍പന്നങ്ങളുമാണ് മൂക്കുന്നിമലയില്‍ നിന്നും അനധികൃതമായി കടത്തികൊണ്ട് പോകുന്നത്. പഞ്ചായത്ത്-റവന്യൂ അധികൃതരുടെ ഒത്താശയാണ് ഇതിനു പിന്നില്‍ എന്ന് പല തവണ തെളിഞ്ഞതുമാണ്.  അനധികൃത ക്വാറികളില്‍ നടക്കുന്ന ചെറുതും വലുതുമായ അപകടങ്ങള്‍ നിരവധിയാണ്. പലപ്പോഴും തൊഴിലാളികള്‍ക്കിടയില്‍ അപകട മരണം സംഭവിക്കുമ്പോള്‍ മാത്രമാണ് പുറം ലോകം അറിയിന്നത്. അല്ലാതെ നടക്കുന്ന അപകടങ്ങള്‍ ഇരു ചെവി അറിയാതെ ഒതുക്കി തീര്‍ക്കുകയാണ് പതിവ്.ദിവസങ്ങള്‍ക്ക് മുന്‍പ് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്വാറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഈ സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലിസ് കേസെടുക്കാതിരുന്നത് ഏറെ ഒച്ചപാടിനിടയാക്കി. മൂക്കുന്നിമലയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാവുകയാണ്. നൂറ്കണക്കിന് മീറ്റര്‍ താഴ്ചയില്‍ പാറ പൊട്ടിക്കുന്നത് ജലദൗര്‍ലഭ്യം വര്‍ധിപ്പിച്ചതിന് കാരണമായി. ക്വാറികളിലേക്കുള്ള ലോറികളുടെ മരണ പാച്ചില്‍ സമീപ പ്രദേശങ്ങളിലെ റോഡുകള്‍ ചിന്ന ഭിന്നമായി. അധികൃതര്‍ പാറമാഫിയ പക്ഷത്തു ചേര്‍ന്ന് റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ ജനങ്ങളുമായി ശീത സമരത്തിലാണെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.  അടുത്ത കാലത്ത് മൂക്കുന്നിമല സന്ദര്‍ശിച്ച ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ നേരില്‍ കണ്ടിരുന്നു. മൂക്കുന്നിമലയില്‍ നടക്കുന്നത് വികസനമല്ല , വിനാശമാണ് എന്നവര്‍ വിലയിരുത്തി. വന്‍ പാറകള്‍ തുരന്ന് ആധുനികരീതിയില്‍ നടത്തുന്ന ഖനനം ഒരു തരത്തിലും അനുവധിക്കാന്‍ കഴിയില്ലായെന്ന് അവര്‍ പറഞ്ഞു. മൂക്കുന്നിമലയിലെ അവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ ജാര്‍കണ്ഡിലും ഉത്തരകണ്ഡിലും ഇപ്പോള്‍ നേപ്പാളിലും സംഭവിച്ച ദുരന്തങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കുമെന്ന് മേധാ പട്കര്‍ അന്ന് പ്രദേശവാസികളെ ഓര്‍മിപ്പിച്ചിരുന്നു.മൂക്കുന്നിമല സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവന്ന സമര പരിപാടികള്‍ ഒരു പരിധിവരെ പാറമാഫിയാകളെ കടിഞ്ഞാണിടാന്‍ കഴിഞ്ഞുയെന്നതില്‍ തര്‍ക്കമില്ല.  ഇപ്പോഴുള്ള സ്ഥിതി തുടര്‍ന്നാല്‍ ഏറിയാല്‍ അഞ്ച് വര്‍ഷത്തിനകം മൂക്കുന്നിമല നില കൊള്ളുന്ന പള്ളിച്ചല്‍ പഞ്ചായത്തില്‍ നിന്നും തുടച്ചുമാറ്റപ്പെടും. മലയുടെ സിംഹഭാഗവും പൗഡര്‍ രൂപത്തില്‍ മാറി കഴിഞ്ഞു. മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതയ്ക്ക് എന്നായാലും മറുപടി പറയേണ്ടി വരും എന്ന കാര്യത്തില്‍ ഒട്ടും തന്നെ തര്‍ക്കമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago