HOME
DETAILS

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഇന്ന് കൊടിയിറങ്ങും

  
backup
August 13 2017 | 02:08 AM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%85%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8-4

 

ലണ്ടന്‍: മനുഷ്യ വേഗത്തെ രണ്ട് വ്യത്യസ്ത തരത്തിലും തലത്തിലും ട്രാക്കില്‍ വ്യാഖ്യാനിച്ച ഇതിഹാസ താരങ്ങളായ ഉസൈന്‍ ബോള്‍ട്ടിന്റേയും മോ ഫറയുടേയും വിട വാങ്ങല്‍ വേദിയെന്ന നിലയില്‍ ശ്രദ്ധേയമായ ലണ്ടനിലെ ലോക അത്‌ലറ്റിക്‌സ് പോരാട്ടത്തിന് ഇന്ന് തിരശ്ശീല വീഴും. പതിവ് രീതികള്‍ അട്ടിമറിച്ച് ഇടവേളയ്ക്ക് ശേഷം അമേരിക്ക കൈവരിച്ച മുന്നേറ്റമാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത. എട്ട് സ്വര്‍ണ മെഡലുകളുമായി അവര്‍ കിരീടത്തിനോടടുത്ത് നില്‍ക്കുന്നു. പരമ്പരാഗത ശക്തികളായ കെനിയ, ജമൈക്ക പോലുള്ള രാജ്യങ്ങള്‍ ഇത്തവണ പിന്നോക്കം പോയി.
ലോക വേദിയില്‍ ഇത്തവണയും ഇന്ത്യക്ക് നേട്ടങ്ങളില്ല. വിവാദങ്ങളുടെ അകമ്പടിയുമായി ലണ്ടനിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ട്രാക്കിലും ഫീല്‍ഡിലും കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല. ജാവലിന്‍ ത്രോയില്‍ ദവിന്ദര്‍ സിങ് കാങ് ഫൈനലിലെത്തിയത് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുണ്ടായത്. 400 മീറ്ററില്‍ നിര്‍മല കട്ടാരിയ സെമിയിലെത്തിയതും കരിയറിലെ മികച്ച പ്രകടനം നടത്തി 5000 മീറ്ററില്‍ ലക്ഷ്മണന്റെ നേരിയ മുന്നേറ്റവും ഇതിനൊപ്പം ആശ്വാസത്തിനായി ചേര്‍ത്തു വയ്ക്കാം.

4-400 മീറ്റര്‍ റിലേ: പുരുഷ
ടീമിന് യോഗ്യത നഷ്ടമായത്
നേരിയ വ്യത്യാസത്തില്‍;
വനിതകള്‍ക്ക് അയോഗ്യത
4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ക്ക് ഫൈനല്‍ യോഗ്യത നേടാന്‍ സാധിക്കാതെ പോയി. വനിതാ ടീമിനെ അയോഗ്യരാക്കുക കൂടി ചെയ്തതോടെ ഇന്ത്യന്‍ നിരാശ ഇരട്ടിയായി. പുരുഷന്‍മാര്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. സീസണിലെ മികച്ച സമയങ്ങളിലൊന്ന് കുറിക്കാന്‍ ടീമിന് സാധിച്ചെങ്കിലും യോഗ്യത സ്വന്തമാക്കാന്‍ കഴിയാതെ പോയി. ഹീറ്റ് ഒന്നില്‍ ഓടിയ ഇന്ത്യന്‍ പുരുഷ ടീം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നേരിയ വ്യത്യാസത്തിലാണ് ഇന്ത്യക്ക് ഫൈനല്‍ യോഗ്യത നഷ്ടമായത്. മൂന്ന് മിനുട്ടും 2.80 സെക്കന്‍ഡുമാണ് ഫിനിഷ് ചെയ്യാന്‍ ടീം എടുത്ത സമയം. യോഗ്യത നേടാനുള്ള മാര്‍ക്ക് 3.01.88 സെക്കന്‍ഡായിരുന്നു. മലയാളി താരം കുഞ്ഞു മുഹമ്മദ്, മുഹമ്മദ് അനസ് എന്നിവര്‍ക്ക് പുറമേ അമോജ് ജേക്കബ്, ആരോക്യ രാജീവ് എന്നിവരാണ് മത്സരിക്കാനിറങ്ങിയത്.
ഓടുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ തെറ്റിച്ചതാണ് ഇന്ത്യന്‍ വനിതാ ടീമിന് വിനയായി മാറിയത്. മലയാളി താരങ്ങളായ ജിസ്‌ന മാത്യു, അനില്‍ഡ തോമസ് എന്നിവരും ഒപ്പം എം.ആര്‍ പൂവമ്മ, നിര്‍മല ഷാരോണ്‍ എന്നിവരാണ് ഹീറ്റ്‌സില്‍ മത്സരിച്ചത്. ഇന്ത്യക്കൊപ്പം ബാറ്റണ്‍ കൈമാറുന്നതില്‍ പിഴച്ചതിന് ഹോളണ്ട് ടീമിനും അയോഗ്യത നേരിടേണ്ടി വന്നു. വനിതാ വിഭാഗത്തില്‍ വേള്‍ഡ് ലീഡിങ് സമയം കുറിച്ച് അമേരിക്കന്‍ വനിതകള്‍ ഒന്നാം സ്ഥാനക്കാരായും ബ്രിട്ടന്‍ രണ്ടാം സ്ഥാനക്കാരായും ബോട്‌സ്വാനിയ മൂന്നാം സ്ഥാനക്കാരായും ഫൈനല്‍ യോഗ്യത ഉറപ്പാക്കി.

ഹാട്രിക്ക് സ്വര്‍ണം തികച്ച് ഫയ്‌ദെക്
ഹാമ്മര്‍ ത്രോയിലെ ലോക പോരാട്ട വേദിയില്‍ എതിരാളിയില്ലെന്ന് ലണ്ടനിലും അടിവരയിട്ട് പോളണ്ട് താരം പവല്‍ ഫയ്‌ദെക്. തുടര്‍ച്ചയായി മൂന്നാം തവണയും പോളിഷ് താരം ഹാമ്മര്‍ സ്വര്‍ണം നിലനിര്‍ത്തി. മോസ്‌ക്കോയിലും ബെയ്ജിങിലും നേടിയ സ്വര്‍ണം ലണ്ടനില്‍ നിലനിര്‍ത്താന്‍ താരത്തിന് അധികം വിയര്‍ക്കേണ്ടി വന്നില്ല. കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ ഫൈനലിലെത്തിയ മറ്റ് താരങ്ങള്‍ക്കാര്‍ക്കും സാധിച്ചില്ല. 79.81 മീറ്റര്‍ പിന്നിട്ടാണ് ഫയ്‌ദെകിന്റെ സുവര്‍ണ നേട്ടം. ഉത്തേജക വിവാദങ്ങളുടെ വിലക്കുള്ളതിനാല്‍ റഷ്യന്‍ ബാനറില്‍ മത്സരിക്കാനിറങ്ങാന്‍ സാധിക്കാതെ എ.എന്‍.എയുടെ കീഴില്‍ മത്സരിച്ച വലേരി പ്രോന്‍കിനാണ് ഈയിനത്തില്‍ വെള്ളി. താരം 78.16 മീറ്റര്‍ താണ്ടി. പോളണ്ട് താരം തന്നെയായ വോസിച് നോവിക്കിക്കാണ് വെങ്കലം. താരം 78.03 മീറ്ററാണ് പിന്നിട്ടത്.

200 മീറ്ററില്‍ സ്വര്‍ണം
നിലനിര്‍ത്തി സ്‌ക്കിപ്പേഴ്‌സ്
വനിതകളുടെ 200 മീറ്ററില്‍ ഹോളണ്ടിന്റെ ഡഫാനി സ്‌ക്കിപ്പേഴ്‌സ് സ്വര്‍ണം നിലനിര്‍ത്തി. 100 മീറ്ററില്‍ വെങ്കലത്തിലൊതുങ്ങിയതിന്റെ ക്ഷീണം 200 മീറ്ററിലെ സ്വര്‍ണം നിലനിര്‍ത്തി താരം നികത്തുകയായിരുന്നു. 22.05 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ കടന്നത്. കടുത്ത വെല്ലുവിളിയുയര്‍ത്തിയ ഐവറി കോസ്റ്റിന്റെ മരി ജോസി താലു 22.08 സെക്കന്‍ഡില്‍ വെള്ളിയും ബഹാമാസിന്റെ ഷോനെ മിലെവിബോ 22.15 സെക്കന്‍ഡില്‍ വെങ്കലവും നേടി.

ലോക വേദിയിലെ ഏഴാം സ്വര്‍ണം സ്വന്തമാക്കി ബ്രിട്ട്‌നി റീസ്
വനിതാ ലോങ് ജംപില്‍ അമേരിക്കയുടെ ബിട്ട്‌നി റീസ് സുവര്‍ണ താരം. ലോക അത്‌ലറ്റിക് മീറ്റിലെ നാലാം സ്വര്‍ണമാണ് താരം സ്വന്തമാക്കിയത്. ഒപ്പം ഇന്‍ഡോറിലും ഔട്ട്‌ഡോറിലുമായി ഏഴ് സ്വര്‍ണങ്ങളാണ് മുന്‍ ഒളിംപിക് സ്വര്‍ണ ജേത്രി കൂടിയായ റീസ് ചാടി നേടിയത്. 7.02 മീറ്ററാണ് താരം പിന്നിട്ടത്. എ.എന്‍.എയുടെ കീഴില്‍ മത്സരിച്ച റഷ്യന്‍ താരം ഡാരിയ ക്ലിഷിനയ്ക്കാണ് വെള്ളി. 7.00 മീറ്ററാണ് ക്ലിഷിന താണ്ടിയത്. അമേരിക്കയുടെ തന്നെ ടിയാന്ന ബര്‍ടോലെറ്റ 6.97 മീറ്റര്‍ താണ്ടി വെങ്കലവും നേടി.

സ്റ്റീപ്പിള്‍ചേസില്‍ അമേരിക്കന്‍ വിജയ ഗാഥ
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അമേരിക്കന്‍ വനിതകളുടെ അട്ടിമറി മുന്നേറ്റം. കെനിയന്‍ താരങ്ങളുടെ കടുത്ത വെല്ലുവിളി അവസാന ലാപ്പില്‍ അട്ടിമറിച്ച് മികച്ച സമയം കുറിച്ച് അമേരിക്കയുടെ എമ്മ കോബന്‍ സ്വര്‍ണവും കോര്‍ട്‌നി ഫ്രെറിഷ്‌സ് വെള്ളിയും നേടി. എമ്മ 9.2.58 സക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. കോര്‍ട്‌നി 9.03.77 സെക്കന്‍ഡിലാണ് രണ്ടാമതെത്തിയത്. കെനിയയുടെ കിയെങ് ജെപ്‌കെമോയിക്കാണ് വെങ്കലം. നിലവിലെ ഒളിംപിക് ചാംപ്യന്‍ ബെഹ്‌റൈന്റെ റൂത് ജെബെറ്റിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago