HOME
DETAILS
MAL
വെള്ളത്തിനു മുകളില്‍ ധ്യാനം ചെയ്ത് ഓട്ടൂര്‍ പത്മിനി
backup
December 25, 2018 | 7:14 AM
ശ്രീകൃഷ്ണപുരം: വെള്ളിനേഴി ഓട്ടൂര്‍ വീട്ടിലെ കുടുംബാംഗമായ പത്മിനിയുടെ ജലയോഗാസനം അത്ഭുതമാവുന്നു. പാലക്കാട് ബ്രഹ്മകുമാരിസ് ഈശ്വര വിദ്യാലയത്തില്‍ നിന്നാണ് ധ്യാനവും യോഗയും പഠിച്ചത്. 1996ല്‍ യോഗ പഠിച്ച ഇവര്‍ ജന്മ നാടായ വെള്ളിനേഴിയില്‍ ജലയോഗാസനത്തെ കുറിച്ച് അവബോധമുണ്ടാക്കാന്‍ ഒളപ്പമണ്ണ കുളത്തില്‍ ജല യോഗാസനം നടത്തിയത്. വെള്ളത്തിന് മുകളില്‍ മണിക്കൂറു കളോളം കിടക്കുന്നത് മനസും ശരീരവും നിയന്ത്രിച്ചത് കൊണ്ടാണെന്ന് പത്മിനി പറയുന്നു. ജലയയോഗാസനം കാണാന്‍ നിരവധി പേരാണ് എത്തിയത്. ഇതിലൂടെ പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വെള്ളത്തോടുള്ള ഭയം മാറ്റലാണ് ഉദ്ദേശിക്കുന്നത്.
ശരീരത്തിനും മനസിനും സ്വസ്ഥമായ സുഖം ഇതിലൂടെ ലഭിക്കുന്നു എന്ന് പത്മിനി പറയുന്നു. കൂടാതെ ആത്മീയമായ ഉന്മേഷം ഇതിലൂടെ സാധ്യമാവുന്നു എന്നും പത്മിനി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."