വിലക്കിഴിവും ഓഫറുകളും പരിധി കടക്കുന്നു; ഇ- കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഇ- കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. ഉല്‍പന്നങ്ങളുടെ എക്‌സ്‌ക്ലൂസീവ് വില്‍പ്പനയ്ക്ക് കരാറില്‍ ഏര്‍പ്പെടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. തങ്ങള്‍ക്ക് ഷെയര്‍ ഉള്ള കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.
ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ക്യാഷ് ബാക്ക് ഓഫറുകള്‍ സത്യസന്ധവും വിവേചന രഹിതവുമായിരിക്കണം. ഇത്തരം കമ്പനികള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നു കാണിച്ചുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്ററുടെ റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 30ന് ആര്‍.ബി.ഐയ്ക്ക് സമര്‍പ്പിക്കണം. 2019 ഫെബ്രുവരി ഒന്നു മുതലാണ് പുതിയ നിര്‍ദേശങ്ങള്‍ ബാധകമാവുക.
ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകളും വലിയ വിലക്കിഴിവുകളും നല്‍കുന്നുവെന്ന് കാണിച്ച് ആഭ്യന്തര കച്ചവടക്കാര്‍ നിരന്തരമായി പരാതി ഉന്നയിച്ചതോടെയാണ് ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."