സംസ്ഥാന സബ്ജൂനിയര് സോഫ്റ്റ്ബോള്‍ ചാംപ്യന്‍ഷിപ്പിനു തുടക്കം
കൂത്തുപറമ്പ്: 22ാമത് സംസ്ഥാന സബ്ജൂനിയര് സോഫ്റ്റ്ബോള്‍ ചാംപ്യന്‍ഷിപ്പ് കൂത്തുപറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങി. സംസ്ഥാന സോഫ്റ്റ്ബോള്‍ അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് പി. മാത്യു പതാക ഉയര്‍ത്തി. വൈകുന്നേരം നടന്ന ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് നഗരസഭാ ചെയര്മാന് എം. സുകുമാരന്‍ അധ്യക്ഷനായി. തലശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.സി പ്രസന്നകുമാരി, കൗണ്‍സിലര്‍ പി. പ്രമോദ്കുമാര്‍, ആര്.കെ രാഘവന്, കെ. ബാലന്, വി.വി ദിവാകരന്, രാജേഷ്ഖന്ന, മമ്പറം ദിവാകരന്, അനില്‍ ജോണ്സണ്, എം. രമേശന് സംസാരിച്ചു. സര്‍വിസില്‍ നിന്നു വിരമിക്കുന്ന സ്കൂളിലെ കായികാധ്യാപകന് സ്റ്റീഫന്‍ മാത്യുവിനെ ആദരിച്ചു. 14 ജില്ലകളില്‍ നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 600ല്‍പരം കായിക താരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. സെപ്റ്റംബര്‍ 24 മുതല്‍ ആന്ധ്രയില്‍ നടക്കുന്ന നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ മത്സരത്തില്‍ നിന്നു കണ്ടെത്തും. മത്സരം നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."