ബഹ്‌റൈന്‍ കേരളീയ സമാജവും ബി.കെ.എസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'ഇലക്വന്‍സ് 2018
ബഹ്‌റൈന്‍: ബഹ്‌റൈന്‍ കേരളീയ സമാജവും ബി.കെ.എസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'ഇലക്വന്‍സ് 2018 ' ഇംഗ്ലീഷ് പ്രസംഗം, ഡിക്ലമേഷന്‍, ഡിബേറ്റ് മത്സരങ്ങള്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളുടെ എണ്ണത്തിലും നിലവാരത്തിലും മികച്ചതായി. രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ സമാജം ആക്റ്റിംഗ് പ്രസിഡന്റ് പി.എന്‍ മോഹന്‍ രാജ് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ പ്രമുഖ സ്‌കൂളുകളില്‍ നിന്നായി 180ല്‍ പരം വിദ്യാര്‍ഥികള്‍ മൂന്നിനങ്ങളിലായി പങ്കെടുത്തു.
രാത്രി ഒന്‍പത് മണിവരെ നീണ്ടുനിന്ന മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നതിനുമായി പ്രശസ്ത ശ്രാസ്ത്രജ്ഞനും സാഹിത്യകാരനും വാഗ്മിയുമായ നമ്പി നാരായണനും സന്നിഹിതനായിരുന്നു. അവാര്‍ഡ് സമര്‍പ്പണത്തോടൊപ്പം നടന്ന ചടങ്ങില്‍ സമാജം ആക്റ്റിംഗ് സെക്രട്ടറി ദിലീഷ്, ബി.കെ എസ് ടോസ്റ്റ് മാസ്റ്റേര്‍സ് പ്രസിഡന്റ് ഫിലിപ്, ചീഫ് പേട്രന്‍ വര്‍ഗീസ് കാരക്കല്‍, സീനിയര്‍ ടോസ്റ്റ് മാസ്റ്റര്‍ പി റ്റി തോമസ്, ഇലക്വന്‍സ് കണ്‍വീനര്‍ വിബീഷ് ലക് ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീ. നമ്പി നാരായണന്‍ വിജയികള്‍ ക്കുളള ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."