HOME
DETAILS
MAL
യുവാവ് മരിച്ചതിന്റെ ഉത്തരവാദിത്തം കമ്പനി പൂട്ടിച്ചവര്ക്കെന്ന് എം.ഡി
backup
August 13 2017 | 07:08 AM
നീലേശ്വരം: തലയടുക്കത്തെ കെ.സി.സി.പി.എല്ലിന്റെ ഖനിക്കുഴിയില് വീണ് യുവാവ് മരിച്ചതിന്റെ ഉത്തരവാദിത്തം കമ്പനി പൂട്ടിച്ചവര്ക്കാണെന്നു കെ.സി.സി.പി.എല്‍ മാനേജിങ് ഡയരക്ടര്‍ എസ്. അശോക് കുമാര്‍ ആരോപിച്ചു. കമ്പനിക്കു ചുറ്റും സുരക്ഷാവേലി നിര്‍മിച്ചിരുന്നു. സാമൂഹിക വിരുദ്ധരാണ് ഇതു തകര്‍ത്തത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഖനിയും സമീപങ്ങളും പൊലിസ് കാവലിലുമാണ്.
നാലു മുതല്‍ അഞ്ചു മീറ്റര്‍ വരെ ആഴത്തിലാണ് ഇവിടെ ഖനനം നടത്തിയിരുന്നത്. 2015 വരെ മാത്രമാണു കമ്പനി ഇവിടെ ഖനനം നടത്തിയത്. 2014 വരെയുണ്ടായ ഖനിക്കുഴികള് കമ്പനി തന്നെ മണ്ണിട്ടു നികത്തി റബര്‍, തെങ്ങ്, വാഴ എന്നിവ വച്ചു പിടിപ്പിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."