ഷാര്‍ജയില്‍ മലയാളി യുവാവിന്റെ മരണത്തില്‍ ദുരൂഹത
പുനലൂര്‍ (കൊല്ലം): ഷാര്‍ജയില്‍ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കാണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു.
പുനലൂര്‍ വിളക്കുവെട്ടത്ത് കല്ലാര്‍ രജീഷ് ഭവനില്‍ രജീഷിനെയാ(26)ണ് ഈമാസം 20ന് ഷാര്‍ജയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
രജീഷിനെ കാറിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് യു.എ.ഇ പൊലിസ്. മരണത്തിന്റെ നിജസ്ഥിതി ഉടന്‍ പുറത്തുകൊണ്ടുവരുമെന്നും പ്രതികളെന്ന് സംശയിക്കുന്നവര്‍ പൊലിസ് നിരീക്ഷണത്തിലാണെന്നും യു.എ.ഇ ഇന്ത്യന്‍ കോണ്‍സലേറ്റ് അധികൃതര്‍ സൂചിപ്പിച്ചു. രജീഷ് രണ്ടര വര്‍ഷമായി ഷാര്‍ജയിലെ സ്വകാര്യ കമ്പനിയിലെ സെയില്‍സ് മാന്‍-കം ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
വ്യാഴാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു പന്ത്രണ്ടോടെ കമ്പനി മാനേജര്‍, രജീഷിന്റെ ഭാര്യ സനൂജ്യയെ ഫോണില്‍ വിളിച്ച് 24 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് രജീഷ് കാറിനുള്ളില്‍ കത്തികൊണ്ട് സ്വയം കുത്തിമരിച്ചെന്ന അറിയിപ്പ് വന്നത്. പണം ആവശ്യപ്പെട്ട വ്യക്തിയും ഫോണിലൂടെ മരണ വിവരമറിയിച്ചയാളും ഒന്നാണൊണോയെന്ന അന്വേഷണത്തിലാണ് പൊലിസ്. മരിച്ച രജീഷിന്റെ വീട്ടിലെത്തിയ എന്‍.കെ പ്രേമചന്ദ്രന് എം.പി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി വിലയിരുത്തി.
ഷാര്‍ജയിലുള്ള രജീഷിന്റെ ഇളയ സഹോദരന് എംബസിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം ഉര്‍ജിതപ്പെടുത്തി. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് കമ്പനിയുടെ ഒരു മാനേജര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."