വൈറോളജി ലാബ്; നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു
സുല്‍ത്താന്‍ ബത്തേരി: മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന വൈറോളജി ലാബ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. ലാബ് തുടങ്ങുന്ന ബത്തേരിയിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ബ്ലഡ് ബാങ്കിനോട് ചേര്‍ന്നുള്ള മുറിയല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തകളാണ് ആരംഭിച്ചത്.
ഈ മാസം അവസനത്തോടെ ലാബ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കു വിവരം. ലാബിനാവശ്യമായ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം മണിപ്പാലിലില് നിന്നും എത്തിച്ചിരുന്നു. ബത്തേരിയിലും സമീപപ്രദേശങ്ങളിലും കുരങ്ങ് പനി പടര്‍ന്ന് പടര് പിടിച്ച് സാഹചര്യത്തിലാണ് വയനാട്ടില്‍ വൈറോളജി ലാബ് എന്ന ആവശ്യം ഉയര്‍ന്നത്. നിലിവില്‍ ഡിഫ്ത്തീരിയ അടക്കമുള്ള മാരകരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വൈറോളജി ലാബ് വയനാട്ടുകാര്‍ക്ക് എറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."